പ്രളയബാധിതര്‍ക്കുള്ള ധനസഹായം ഇനിയും ലഭിച്ചില്ല

കേരളം; പ്രളയബാധിതര്‍ക്കുള്ള ധനസഹായം ഇനിയും പലര്‍ക്കും ലഭിച്ചില്ല. ധനസഹായം ആര്‍കൊക്കെ നല്‍കണം തുടങ്ങിയ സംബന്ധിച്ച പരിശോധ നടന്ന് വരുന്നതെ ഉള്ളു. ഓണത്തിന് മുന്‍പ് എല്ലാവക്കും സഹായം നല്‍കണമെന്നായിരുന്നു നിര്‍ദ്ദേശം.

കാലവര്‍ഷ തകര്‍ത്ത് പെയ്ത മഴയില്‍ നാശം വിതച്ച പ്രദേശങ്ങളിലെ പതിനയ്യായിരം കുടുംബങ്ങള്‍ക്കാണ് ഇനിയും അടിയന്തര ധനസഹായം കിട്ടാനുള്ളതെന്നാണ് കണക്ക്. ഓണത്തിന് മുന്‍മ്പ് നല്‍കുമെന്ന് സര്‍ക്കാര്‍ ഉറപ്പ് നല്‍കിയെങ്കിലും ധനസഹായത്തിന് അര്‍ഹരായവരുടെ വിശദാംശങ്ങള്‍ സംബന്ധിച്ച പരിശോധന പൂര്‍ത്തിയായിരുന്നില്ല .

വില്ലേജ്ഓഫീസറും പഞ്ചായത്ത് സെക്രട്ടറിയും നേരിട്ടെത്തിയാണ് ഓരോപ്രദേശത്തെയും പ്രളയബാധിതരെ കണ്ടെത്തുന്നത്. തുടര്‍ന്ന് ഇവര്‍നേരിട്ട നാശനഷ്ടങ്ങളുടെ കണക്കെടുക്കും. ഇത് വരെ 1,01,168 പേര്‍ക്കാണ് പതിനായിരം രൂപവെച്ച് നല്‍കിയത്.

ഏറ്റവും കൂടുതല്‍ പ്രളയബാധിതരുള്ള ജില്ലകള്‍ കോഴിക്കോടും മലപ്പുറവുമാണ്. കോഴിക്കോട് 19,043 പേര്‍ക്കും മലപ്പുറത്ത് 17,155 പേര്‍ക്കും സഹായം നല്‍കി. വിവിധ ജില്ലകളിലായി കിട്ടിയ 15,000 അപേക്ഷകളിലുള്ള പരിശോധനയാണ് ഇനിയും പൂര്‍ത്തിയാക്കാനുള്ളത്.

കാലതാമസമുണ്ടായെങ്കിലും 2018ലെ പ്രളയത്തിന് ശേഷമുള്ള സഹായവിതരണത്തെക്കാളും മെച്ചമായ രീതിയിലാണ് ഇത്തവണ പിന്തുടരുന്നതെന്നാണ് ഉദ്യേഗസ്ഥരുടെ അഭിപ്രായം.

Exit mobile version