പട്ടികജാതി പട്ടിക വര്‍ഗ വിഭാഗങ്ങളെ കൈപിടിച്ച് ഉയര്‍ത്താന്‍ സര്‍ക്കാര്‍; എല്‍എല്‍ബി പഠിച്ചിറങ്ങി പ്രാക്ടീസ് ചെയ്യുന്നവര്‍ക്ക് മൂന്ന് വര്‍ഷത്തേയ്ക്ക് സാമ്പത്തിക സഹായം

സ്ബിസിഡി നിരക്കില്‍ വായ്പ ലഭ്യമാക്കുകയാണ് സര്‍ക്കാരിന്റെ പദ്ധതി.

തിരുവനന്തപുരം: പട്ടിക ജാതി പട്ടിക വര്‍ഗ വിഭാഗങ്ങളെ കൈപിടിച്ച് ഉയര്‍ത്തുവാന്‍ വിവിധ പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. പട്ടിക ജാതി വര്ഡഗ വിഭാഗത്തില്‍പ്പെടുന്നവര്‍ക്കായി സ്വയം തൊഴില്‍ വായ്പ സര്‍ക്കാര്‍ കൊണ്ടുവന്നിരുന്നു.

സ്ബിസിഡി നിരക്കില്‍ വായ്പ ലഭ്യമാക്കുകയാണ് സര്‍ക്കാരിന്റെ പദ്ധതി. ഇപ്പോള്‍ ഇതിനു പിന്നാലെ മറ്റൊരു സാമ്പത്തിക സഹായം കൂടി പട്ടിക ജാതി വര്‍ഗ വിഭാഗങ്ങള്‍ക്ക് എത്തിക്കുകയാണ് സര്‍ക്കാര്‍. ഈ വിഭാഗത്തില്‍പ്പെട്ട എല്‍എല്‍ബി പഠിച്ചിറങ്ങി പ്രാക്ടീസ് ചെയ്യുന്നവര്‍ക്ക് മൂന്ന് വര്‍ഷത്തേയ്ക്കുള്ള സാമ്പത്തിക സഹായമാണ് സര്‍ക്കാര്‍ നല്‍കുന്നത്.

ആദ്യവര്‍ഷത്തില്‍ ബുക്കുകള്‍ക്കും മറ്റുമായി 6,250 രൂപയും ഡ്രസ് ഗ്രാന്റിന് 2000 രൂപയും നല്‍കും. രണ്ടാം വര്‍ഷത്തില്‍ സമാനമായി 6,250 രൂപയും 2000 രൂപയും ഒപ്പം റൂം റെന്റായി 3000 രൂപയും നല്‍കും. മൂന്നാം വര്‍ഷവും സമാനം 6,250 രൂപയും 2000 രൂപയും ഒപ്പം റൂം റെന്റായി 3000 രൂപ നല്‍കും.

Exit mobile version