മുത്തങ്ങയില്‍ യുവാവിനെ ആക്രമിച്ച പുലിയെ മയക്കുവെടിവെച്ച് പിടികൂടി

വയനാട് ; മുത്തങ്ങയില്‍ യുവാവിനെ ആക്രമിച്ച പുലിയെ മയക്കുവെടിവെച്ച് പിടികൂടി. പൊന്‍കുഴി പണിയ കോളനിയിലെ വിനീഷിനാണ് കഴിഞ്ഞ ദിവസം രാത്രി പുലി ആക്രമിച്ചത്. പുലിയെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വന്ന് മയക്കുവെടിവച്ചു പിടികൂടി.

ഇന്നലെ രാത്രി ഏഴു മണിയോടെയാണ് സംഭവം. കോളനിയില്‍ എത്തിയ പുലി യുവാവിനെ ആക്രമിക്കുകയായിരുന്നു. ഇതിനിടെ കൂടാതെ ഒരു നായയെയും ആടിനെയും പുലി ആക്രമിച്ചതായും പറയുന്നു. പരിക്കേറ്റ വിനീഷിനെ ബത്തേരി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കഴിഞ്ഞ ദിവസം പൂതാടിയില്‍ നിന്നും മയക്കുവെടി വെച്ച് പിടികൂടിയതിനു ശേഷം മുത്തങ്ങയിലെത്തിച്ച് തുറന്നു വിട്ട പുലിയാണ് മുത്തങ്ങ പൊന്‍കുഴി പണിയ കോളനിയിലും ഇറങ്ങിയതെന്നാണ് ആരോപണം. മയക്കുവെടി വച്ച് പിടികൂടിയ പുലിയെ ബത്തേരി വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ഓഫീസിലേക്ക് മാറ്റി.

Exit mobile version