ബാലികയെ കടന്ന് പിടിച്ച് കണ്ടക്ടര്‍; സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി സഹയാത്രിക, സംഭവം തിരൂരില്‍

മലപ്പുറം: തിരൂരില്‍ ബസില്‍ വെച്ച് കണ്ടക്ടറില്‍ നിന്നും ബാലികക്ക് പീഡനം. സംഭവം സഹയാത്രികയുടെ ശ്രദ്ധയില്‍പ്പെട്ടതോടെ ഇവര്‍ ദൃശ്യങ്ങള്‍ രഹസ്യമായി ഫോണില്‍ പകര്‍ത്തി പോലീസിന് കൈമാറി. സംഭവത്തില്‍ വേണ്ടവിധത്തില്‍ നടപടി കൈകൊള്ളുമെന്ന് പോലീസ് അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് സംഭവം. ഈ സമയത്ത് പെണ്‍കുട്ടിയോടൊപ്പം ഒരു സ്ത്രീയും ഉണ്ടായിരുന്നു. സ്വകാര്യ ബസില്‍ വെച്ചായിരുന്നു പീഡനം. പതിനഞ്ച് വയസിന് താഴെയുള്ള പെണ്‍കുട്ടിയോട് കണ്ടക്ടര്‍ മോശമായി പെരുമാറുകയായിരുന്നു. ഇത് കണ്ട സഹയാത്രിക സംഭവം ഫോണില്‍ പകര്‍ത്തി. ശേഷം വീഡിയോ വിദേശത്തുള്ള ഭര്‍ത്താവിന് കൈമാറി.

തുടര്‍ന്ന് ഭര്‍ത്താവ് അവിടെ നിന്ന് പോലീസിന്റെ സൈബര്‍ സെല്ലിലേക്ക് ദൃശ്യങ്ങള്‍ കൈമാറുകയുമായിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുള്ളത്.

സംഭവ സമയത്ത് കുട്ടിയുടെ കൂടെ ഉണ്ടായിരുന്ന സ്ത്രീയോടെ സഹയാത്രിക പരാതി നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും സ്ത്രീ അതിന് തെയാറായില്ല. ഇതേത്തുടര്‍ന്നാണ് സഹയാത്രിക ദൃശ്യങ്ങല്‍ ക്യാമറയില്‍ പകര്‍ത്തി പോലീസിന് കൈമാറിയത്. സംഭവത്തില്‍ പോലീസ് അന്വേഷ്ണം ആരംഭിച്ചു.

Exit mobile version