പ്രശാന്തിന്റെ ജനപ്രീതിയില്‍ അസൂയ, ഊതിയാലും വീര്‍ക്കാത്ത ബലൂണാണ് മുല്ലപ്പള്ളി; മറുപടിയുമായി സിപിഎം

ബലൂണ്‍ പ്രയോഗത്തിന് അതേ നാണയത്തില്‍ തന്നെയാണ് മറുപടി നല്‍കിയിരിക്കുന്നത്.

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവിലെ ഇടതു സ്ഥാനാര്‍ത്ഥി വികെ പ്രശാന്തിനെതിരെ വിമര്‍ശനവുമായി എത്തിയ കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് മറുപടിയുമായി സിപിഎം. ബലൂണ്‍ പ്രയോഗത്തിന് അതേ നാണയത്തില്‍ തന്നെയാണ് മറുപടി നല്‍കിയിരിക്കുന്നത്. ഊതിയാലും വീര്‍ക്കാത്ത ബലൂണാണ് മുല്ലപ്പള്ളിയെന്ന് ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍ തുറന്നടിച്ചു.

പ്രശാന്തിന്റെ ജനപ്രീതിയില്‍ മുല്ലപ്പള്ളിക്ക് അസൂയയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടയിലാണ് മുല്ലപ്പള്ളി, പ്രശാന്തിനെതിരെ ബലൂണ്‍ പ്രയോഗം നടത്തിയത്. ഊതിവീര്‍പ്പിച്ച ബലൂണാണ് പ്രശാന്തെന്നായിരുന്നു മുല്ലപ്പള്ളിയുടെ പരാമര്‍ശം. ഇതിനെതിരെയാണ് മറുപടി.

Exit mobile version