നടന്‍ ടിപി മാധവനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു; ആരോഗ്യനില വഷളായ താരം തീവ്രപരിചരണ വിഭാഗത്തില്‍

2016 മുതല്‍ ഗാന്ധിഭവനിലെ അന്തേവാസിയാണ് ടിപി മാധവന്‍.

കൊല്ലം: മുതിര്‍ന്ന നടന്‍ ടിപി മാധവനെ വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഏറെ നാളായി പത്തനാപുരം ഗാന്ധി ഭവനില്‍ കഴിയുന്ന ടിപി മാധവനെ ബുധനാഴ്ച ഉച്ചയോടെയാണ് കൊട്ടാരക്കരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

പുലര്‍ച്ചയോടെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരിക്കുകയാണ്. സിനിമാ തിരക്കുകള്‍ മാറ്റിവച്ച് വിശ്രമജീവിതത്തിനായി ഹരിദ്വാറിലേക്ക് പോയ ടിപി മാധവന് അവിടെ വച്ച് പക്ഷാഘാതം ഉണ്ടായി. ഇതേതുടര്‍ന്നാണ് അദ്ദേഹം പത്തനാപുരം ഗാന്ധിഭവനില്‍ എത്തിയത്. 2016 മുതല്‍ ഗാന്ധിഭവനിലെ അന്തേവാസിയാണ് ടിപി മാധവന്‍.

Exit mobile version