റോയിയുടെ മരണത്തില്‍ കൃത്യമായ അന്വേഷണം നടത്തിയിരുന്നെങ്കില്‍ തുടര്‍ മരണങ്ങള്‍ ഉണ്ടാകില്ലായിരുന്നു; നാട്ടുകാര്‍

മൂന്നാമതായി നടന്ന റോയിയുടെ മരണത്തില്‍ കൃത്യമായ അന്വേഷണം നടത്തിയിരുന്നെങ്കില്‍ തുടര്‍മരണങ്ങള്‍ സംഭവിക്കില്ലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

കോഴിക്കോട്: കൂടത്തായിയില്‍ ആറ് പേരുടെ മരണത്തിനിടയാക്കിയ സംഭവത്തില്‍ ലോക്കല്‍ പോലീസിന് വീഴ്ചപറ്റിയെന്ന് നാട്ടുകാര്‍. മൂന്നാമതായി നടന്ന റോയിയുടെ മരണത്തില്‍ കൃത്യമായ അന്വേഷണം നടത്തിയിരുന്നെങ്കില്‍ തുടര്‍മരണങ്ങള്‍ സംഭവിക്കില്ലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

ഷാജുവിന് സ്വന്തം ഭാര്യയും കുഞ്ഞും മരിച്ചത് സംശയാസ്പദമായി തോന്നിയിട്ടില്ല എന്നത് അത്ഭുതപ്പെടുത്തുന്നുവെന്നും അവര്‍ പറയുന്നു.

നാട്ടിലും നാട്ടുകാര്‍ക്കും പ്രിയങ്കരിയായ സ്ത്രീയാണ് ജോളി. ടീച്ചറെ എന്ന് വിളിച്ച് വളരെ ബഹുമാനത്തോടെയാണ് ഞങ്ങളെല്ലാം അവരോട് പെരുമാറിയത്. ടീച്ചറെ എന്ന് വിളിച്ചാല്‍ വിളി കേള്‍ക്കുമായിരുന്നു അവര്‍. എന്നാല്‍ അവര്‍ ടീച്ചറല്ല എന്ന് ഇന്നലെയാണ് ഞങ്ങള്‍ അറിഞ്ഞത്. അത് ഞെട്ടിച്ചെന്നും നാട്ടുകാരിലൊരാള്‍ പ്രതികരിച്ചു.

Exit mobile version