മരടിലെ ഫ്ളാറ്റ് പൊളിക്കല്‍; തുടര്‍ നടപടികള്‍ക്കായുള്ള യോഗം ഇന്ന് കൊച്ചിയില്‍

ഉച്ചക്ക് പന്ത്രണ്ടു മണിക്ക് കൊച്ചിയിലാണ് യോഗം ചേരുക

കൊച്ചി; മരടിലെ ഫ്ളാറ്റ് പൊളിക്കല്‍ തുടര്‍ നടപടി സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി ചീഫ് സെക്രട്ടറിയുടെ അധ്യക്ഷതയില്‍ കൊച്ചിയില്‍ ഇന്ന് യോഗം ചോരും. ഉച്ചക്ക് പന്ത്രണ്ടു മണിക്കാണ് യോഗം. ജില്ല കളക്ടര്‍, പൊളിക്കല്‍ ചുമതലയുള്ള സബ്കളക്ടര്‍ തുടങ്ങിയവര്‍ യോഗത്തല്‍ ചേരും.

ഫ്ളാറ്റില്‍ നിന്നും ഒഴിഞ്ഞ താമസക്കാരില്‍ ചിലര്‍ക്ക് താമസസൗകര്യം ശരിയായിട്ടില്ല എന്ന വാദം നിലനിന്നിരുന്നു ഇത് സംബന്ധിച്ച ചര്‍ച്ചകളും യോഗത്തില്‍ ഉള്‍പ്പെടുത്തും. കൂടാതെ ഫ്ളാറ്റുകള്‍ പൊളിക്കുന്ന സമയത്ത് പ്രദേശത്തുള്ള മറ്റു കെട്ടിടങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചയും ഇന്ന് നടക്കും. അടുത്തുള്ള താമസക്കാരെ ഒഴിപ്പിച്ച് കൊണ്ടായിരിക്കും ഫ്ളാറ്റുകള്‍ പൊളിക്കുക.

അതേസമയം ഫ്ളാറ്റുകളിലുണ്ടായിരുന്ന താമസക്കാര്‍ എല്ലാം ഒഴിഞ്ഞു പോയതായി നഗരസഭ അറിയിച്ചിട്ടുണ്ട്. ഒഴിഞ്ഞു പോയ മുഴുവന്‍ പേരും ഇത് സംബന്ധിച്ച രേഖകള്‍ കൊപ്പറ്റാത്തിനാല്‍ നഷ്ടപരിഹാരം നല്‍കുന്നതുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് നഗരസഭക്ക് സമര്‍പ്പിക്കാനായിട്ടില്ല. അടുത്ത ദിവസം തന്നെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് നഗരസഭ അധികതര്‍ പറഞ്ഞു.

Exit mobile version