ആറിടങ്ങളില്‍ നിന്ന് മാലകള്‍ മോഷ്ടിച്ച സംഘത്തിലെ മുഖ്യപ്രതി പിടിയില്‍

കൊല്ലം: ആറിടങ്ങളില്‍ നിന്നായി മാലകള്‍ മോഷ്ടിച്ച സംഘത്തിലെ മുഖ്യപ്രതി പിടിയില്‍.
ഡല്‍ഹി സ്വദേശി സത്യദേവ് ആണ് നോയിഡയില്‍ അറസ്റ്റിലായത്. സ്‌കോര്‍പ്പിയോ വാഹനത്തിലായിരുന്നു സംഘം കേരളത്തിലെത്തിയത്. സംഘത്തിലെ മുഖ്യപ്രതിയാണ് ഡല്‍ഹിയില്‍ പിടിയിലായത്.

ഇക്കഴിഞ്ഞ ശനിയാഴ്ച രാവിലെ മുതല്‍ ഉച്ചവരെയുള്ള സമയങ്ങളിലാണ് ഇവര്‍ മോഷണം നടത്തിയത്. കൊല്ലം നഗരത്തിലെ ആറിടങ്ങിളിലാണ് സംഘം മോഷ്ണം നടത്തിയത്. ബൈക്കിലെത്തിയായിരുന്നു മോഷണം.

സംഭവത്തില്‍ പ്രതികളുടെ സിസിടിവി ദൃശ്യങ്ങള്‍ പോലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് നഗരം അരിച്ചുപെറുക്കിയെങ്കിലും ഇവരെ കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് കഴിഞ്ഞ ദിവസം പോലീസ് തിരച്ചില്‍ നോട്ടീസ് ഇറക്കി..

തോക്കുചൂണ്ടിയാണ് കവര്‍ച്ച നടത്തിയതെന്ന് മാല നഷ്ടമായവരില്‍ ചിലര്‍ മൊഴി നല്‍കിയിരുന്നു.
എന്നാല്‍ പ്രതികളില്‍ നിന്നും ലഭിച്ചത് തോക്കല്ലെന്നും ഡ്രില്ലിങ് യന്ത്രമാണെന്നാണ് പൊലീസ് നിഗമനം.

സംഘം മോഷണം നടത്തിയ ശേഷം ബൈക്ക് ടൗണ്‍ അതിര്‍ത്തിയില്‍ ഉപേക്ഷിക്കുകയായിരുന്നു. സംഭവ ദിവസം തന്നെ പോലീസ് കണ്ടെത്തിയിരുന്നു. എസിപി പ്രദീപ് കുമാറിന്റെ നേതൃത്വത്തിലുളള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

Exit mobile version