ഹര്‍ത്താല്‍; സര്‍വ്വകലാശാല പരീക്ഷകള്‍ മാറ്റിവെച്ചു

കേരള ഹിന്ദി പ്രചാരസഭ ഇന്ന് നടത്താനിരുന്ന സുഗമ പരീക്ഷകളും മാറ്റിവെച്ചു

കണ്ണൂര്‍: ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെപി ശശികലയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ശബരിമല കര്‍മ്മസമിതിയും ഹിന്ദു ഐക്യവേദിയും ഹര്‍ത്താല്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിവിധ പരീക്ഷകള്‍ മാറ്റിവച്ചു. കണ്ണൂര്‍ സര്‍വ്വകലാശാല ഇന്ന് നടത്താനിരുന്ന പരീക്ഷകള്‍ മാറ്റിവെച്ചു. കേരള ഹിന്ദി പ്രചാരസഭ ഇന്ന് നടത്താനിരുന്ന സുഗമ പരീക്ഷകളും മാറ്റിവെച്ചു.

ഹര്‍ത്താലിന്റെ സാഹചര്യത്തില്‍ ഇന്ന് നടത്താനിരുന്ന വിവിധ പരിപാടികളില്‍ മാറ്റങ്ങളുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. ഇന്ന് നടക്കാനിരുന്ന തിരുവനന്തപുരം റവന്യു ജില്ലാ ഗണിത ശാസ്ത്ര, പ്രവൃത്തി പരിചയമേളകള്‍ തിങ്കളാഴ്ചയിലേക്ക് മാറ്റിയതായി പൊതു വിദ്യാഭ്യാസ ഉപഡയറക്ടര്‍ അറിയിച്ചു.

കേരള സര്‍വകലാശാല വിദൂര വിദ്യാഭാസ വിഭാഗം ഇന്ന് നടത്താനിരുന്ന എല്ലാ സമ്പര്‍ക്ക ക്ലാസുകളും മാറ്റി വച്ചു. താമരശേരി താലൂക്കില്‍ ഇന്ന് നടത്താന്‍ തീരുമാനിച്ച ജില്ലാ കളക്ടറുടെ അദാലത്ത് മാറ്റിവെച്ചതായി തഹസില്‍ദാര്‍ അറിയിച്ചു. പുതുക്കിയ തീയ്യതി പിന്നീട് അറിയിക്കും.

Exit mobile version