അത്‌ലറ്റിക് മീറ്റിനിടെ എറിഞ്ഞ ഹാമര്‍ തലയില്‍ വന്ന് വീണു; വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്

വിദ്യാര്‍ത്ഥിയെ ഉടനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.

പാല: അത്‌ലറ്റിക് മീറ്റിനിടെ എറിഞ്ഞ ഹാമര്‍ തലയില്‍ വീണ് വിദ്യാര്‍ത്ഥിക്ക് ഗുരുതര പരിക്ക്. പാലാ സിന്തറ്റിക് സ്റ്റേഡിയത്തില്‍ ആരംഭിച്ച ജൂനിയര്‍ അത്ലറ്റിക്ക് മീറ്റിനിടെയാണ് സംഭവം. പാലാ സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയായ അബേല്‍ ജോണ്‍സന്റെ തലയിലാണ് ഹാമര്‍ വന്ന് വീണത്.

വിദ്യാര്‍ത്ഥിയെ ഉടനെ കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. വിദ്യാര്‍ത്ഥിയെ വിദഗ്ദ്ധ പരിശോധനകള്‍ക്ക് വിധേയമാക്കിയതായി അധികൃതര്‍ അറിയിച്ചു. അത്‌ലറ്റിക് മീറ്റില്‍ വളണ്ടിയറായി സേവനമനുഷ്ഠിക്കുകയായിരുന്നു അബേല്‍.

സ്റ്റേഡിയത്തില്‍ ജാവലിന്‍ ത്രോ മത്സരത്തിനുശേഷം ജാവലിനുകള്‍ എടുത്തുമാറ്റുന്നതിനിടെ ഗ്രൗണ്ടിന്റെ മറ്റൊരു ഭാഗത്ത് നടന്നുകൊണ്ടിരുന്ന ഹാമര്‍ ത്രോ പിറ്റില്‍ നിന്നുള്ള ഹാമര്‍ തലയില്‍ വന്ന് വീഴുകയായിരുന്നു.

Exit mobile version