പഴയന്നൂരില്‍ ബാര്‍ ആക്രമിച്ച പ്രതികള്‍ പിടിയില്‍

തൃശ്ശൂര്‍: ജര്‍മ്മന്‍ ഷെപ്പേര്‍ഡ് നായകളുമായെത്തി ബാര്‍ ആക്രമിച്ച സംഭവത്തില്‍ രണ്ട് പ്രതികള്‍ പിടിയില്‍. കേസിലെ മുഖ്യപ്രതികളായ തൃശ്ശൂര്‍ പൂങ്കുന്നം വെട്ടിയാട്ടില്‍ വൈശാഖ് (34), അഞ്ചേരി കുറിയച്ചിറ നെല്ലിക്കല്‍ വൈശാഖ് എന്നിവരാണ് പിടിയിലായത്. വിവിധ വകുപ്പുകള്‍ പ്രകാരമാണ് പ്രതികള്‍ക്കെതിരെ കേസ്.

തൃശ്ശൂര്‍ പഴയന്നൂര്‍ രാജ് ബാറില്‍ സെപ്തംബര്‍ 21-നാണ് സംഭവം നടക്കുന്നത്. യുവാക്കള്‍ മദ്യപിച്ച് പണം നല്‍കാത്തതിനാല്‍ ബാര്‍ ഉടമകള്‍ യുവാക്കളുടെ ഫോണ്‍ വാങ്ങിവെച്ചു, പണം നല്‍കിയാല്‍ മാത്രമേ ഫോണ്‍ തിരികെ നല്‍കുകയുള്ളുവെന്നും ഉടമകള്‍ പറഞ്ഞു. ക്ഷുഭിതരായി ബാറില്‍ നിന്നും പുറത്തുപോയ യുവാക്കള്‍ നാല് ജര്‍മ്മന്‍ ഷെപ്പേഡ് നായകളും മാരാകായുധങ്ങളുമായി എത്തി ബാര്‍ ആക്രമിക്കുകയായിരുന്നു.

പ്രതികള്‍ മാരാകായുധങ്ങള്‍ ഉപയോഗിച്ച് ബാര്‍ അടിച്ച് തകര്‍ക്കുന്ന ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞിരുന്നു. ഇത് പ്രതികളെ പിടികൂടാന്‍ പോലീസിന് സഹായകമായി. നായ്ക്കളും വടിവാളുമായി എത്തിയ യുവാക്കളെ കണ്ടതോടെ ജീവനക്കാരും നാട്ടുകാരും ഭയന്നോടുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു.

സംഭവത്തിന് ശേഷം പ്രതികള്‍ക്കായി അന്വേഷ്ണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. പ്രതികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തത് അന്വേഷ്ണം പ്രതിസന്ധിയിലാക്കി. പിന്നീട് ലൈവില്‍ വന്ന പ്രതികളെ പോലീസ് പിടികൂടുകയായിരുന്നു. അന്വേഷ്ണത്തില്‍ പ്രതികള്‍ നായ്ക്കളെ പരിശീലിപ്പിക്കുന്നവരാണെന്ന് കണ്ടെത്തി.

Exit mobile version