ആദ്യം തീഗോളം പോലൊരു ഇടിമിന്നല്‍; ശേഷം പാറ പൊട്ടിത്തെറിച്ചു, മണ്ണ് ചിതറിത്തെറിച്ചത് 10 കിലോമീറ്റര്‍ ചുറ്റളവില്‍, നാട്ടുകാരെ ഞെട്ടിച്ച പ്രകമ്പനം

നെടുങ്കണ്ടം അണക്കരമെട്ട് കുഴിപ്പെട്ടിയില്‍ ഇടിമിന്നലില്‍ പാറ പൊട്ടിത്തെറിച്ചു

നെടുങ്കണ്ടം: നെടുങ്കണ്ടം അണക്കരമെട്ട് കുഴിപ്പെട്ടിയില്‍ ഇടിമിന്നലില്‍ പാറ പൊട്ടിത്തെറിച്ചു. പ്രദേശത്തെ വീടുകളില്‍ വൈദ്യുത ഉപകരണങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. കഴിഞ്ഞ ദിവസം വൈകീട്ട് 5.10 ഓടെയാണ് സംഭവം. വന്‍ ശബ്ദത്തോടെയുണ്ടായ പ്രകമ്പനം 10 കിലോമീറ്റര്‍ ചുറ്റളവില്‍ ബാധിച്ചു.

അതേസമയം പാറ പൊട്ടിയ ഭാഗത്തു നിന്ന് 10 കിലോമീറ്റര്‍ അപ്പുറത്ത് മണ്ണും ചിതറിത്തെറിക്കുകയും മരങ്ങളുടെ വേരുകള്‍ വേര്‍പെട്ടു. മിന്നലേല്‍ക്കുന്നതിന്റെ തൊട്ടുമുമ്പ് വരെ പ്രദേശത്ത് നിരവതി ആളുകളാണ് സഞ്ചരിച്ചത്.

വിനോദസഞ്ചാരമേഖലയായ ഈ പ്രദേശത്ത് ഈ സമയത്ത് ആളുകള്‍ ഇല്ലാതിരുന്നത് വന്‍ അപകടം ഒഴുവാക്കി. മുന്‍ വര്‍ഷങ്ങളിലും ഇടിമിന്നലേറ്റു നെടുങ്കണ്ടത്തു വീടുകള്‍ തകര്‍ന്നിരുന്നു. അതേസമയം സംസ്ഥാനത്ത് ദുരന്തനിവാരണ അതോറിറ്റിയുടെ ഇടിമിന്നല്‍ ജാഗ്രത നിര്‍ദേശവും ഉണ്ടായിരുന്നു.

Exit mobile version