കാഴ്ചക്കുറവുള്ള അച്ഛന്‍ താമസത്തിന് വരുന്നതറിഞ്ഞു; മകനും കുടുംബവും വീട് പൂട്ടി പോയി, 80 കാരന്‍ വീടിന് പുറത്ത് കാത്തിരുന്നത് മണിക്കൂറുകളോളം

ഇടപ്പളിള കോള്‍ സ്വദേശി ഫ്രാന്‍സിസിനാണ് ദുരനുഭവം ഉണ്ടായത്

വരാപ്പുഴ: വാരപ്പുഴയില്‍ മകന്റെ വീട്ടില്‍ താമസിക്കാനെത്തിയ കാഴ്ചക്കുറവുള്ള അച്ഛന്‍ വീടിന് പുറത്ത് കാത്ത് നിന്നത് മണിക്കൂറുകളോളം. അച്ഛന്‍ താമസത്തിന് വരുന്നത് അറിഞ്ഞ് മകനും കുടുംബവും വീട് പൂട്ടി പോവുകയായിരുന്നു. ഇടപ്പള്ളി ടോള്‍ സ്വദേശി ഫ്രാന്‍സിസിനാണ് ദുരനുഭവം ഉണ്ടായത്. 80 കാരമായ ഫ്രാന്‍സിസ് എന്‍ എഡിക്കു സമീപത്തുള്ള വാടകയ്ക്ക താമസിക്കുന്ന മകളുടെ ഒപ്പമായിരുന്നു താമസിച്ചിരുന്നത്.

മകളുടെ ഭര്‍ത്താവിന്റെ നിര്‍ദേശപ്രകാരം 80 കാരനെ കൊച്ചുമകന്‍ വരാപ്പുഴയിലുള്ള മകന്റെ വീട്ടില്‍ കൊണ്ടുവിടുകയായിരുന്നു. എന്നാല്‍ അച്ഛന്‍ താമസത്തിന് എത്തുന്ന വിവരമറിഞ്ഞ് മകനും കുടുംബവും വീട് പൂട്ടി പോവുകയായിരുന്നു. അതേസമയം മകനെയും കാത്ത് മണിക്കൂറുകളോളം വീടിന് പുറത്തിരുന്ന അച്ഛനെ അയല്‍വാസികള്‍ കണ്ടതോടെയാണ് കാര്യം പുറത്തറിയുന്നത്.

തുടര്‍ന്ന് നാട്ടുകാര്‍ വരാപ്പുഴ പോലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസ് എത്തി ഫ്രാന്‍സിസിനെ കൊണ്ടുപോവുകയായിരുന്നു. ശേഷം വരാപ്പുഴ എസ്‌ഐ ഇവി ഷിബു മകളെ ഫോണില്‍ വിളിച്ച് വിവരങ്ങള്‍ തിരക്കി. എസ്‌ഐയുടെ നിര്‍ദേശപ്രകാരമാണ് രാത്രിയോടെ ഫ്രാന്‍സിസിനെ നാട്ടുകാരുടെ നേതൃത്വത്തില്‍ മകളുടെ വീട്ടില്‍ എത്തിച്ചത്. അദ്ദേഹത്തിന്റെ മക്കളെ എല്ലാവരേയും ഇന്ന് സ്റ്റേഷനില്‍ വിളിപ്പിച്ചിട്ടുണ്ടെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു.

Exit mobile version