തൃപ്തി ദേശായിക്ക് എതിരായുള്ള പ്രതിഷേധം; 250 പേര്‍ക്കെതിരെ കേസ്

സമരങ്ങള്‍ നിരോധിച്ചിട്ടുള്ള വിമാനത്താവള മേഖലയില്‍ പ്രതിഷേധം നടത്തിയതിനും. തൃപ്തി ദേശായിയുടെ സഞ്ചാര സ്വാതന്ത്രം തടസ്സപ്പെടുത്തിയതിനുമാണ് പ്രതിഷേധക്കാര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

കൊച്ചി: തൃപ്തി ദേശായിക്കെതിരെ നെടുമ്പാശേരി വിമാനത്താവളത്തില്‍ ഉപരോധം സമരം നടത്തുന്നവര്‍ക്കെതിരെ പോലീസ് കേസ് എടുത്തു. കണ്ടാല്‍ അറിയാവുന്ന 250 പേര്‍ക്കെതിരെയാണ് കേസ് എടുത്തിരിക്കുന്നത്.

സമരങ്ങള്‍ നിരോധിച്ചിട്ടുള്ള വിമാനത്താവള മേഖലയില്‍ പ്രതിഷേധം നടത്തിയതിനും. തൃപ്തി ദേശായിയുടെ സഞ്ചാര സ്വാതന്ത്രം തടസ്സപ്പെടുത്തിയതിനുമാണ് പ്രതിഷേധക്കാര്‍ക്കെതിരെ കേസ് എടുത്തിരിക്കുന്നത്.

അതേസമയം തൃപ്തി ദേശായിക്കും കൂടെയുള്ളവര്‍ക്കുമെതിരെയും പോലീസില്‍ പരാതി ലഭിച്ചിട്ടുണ്ട്. നെടുമ്പാശേരി പോലീസിലാണ് പരാതി ലഭിച്ചിരിക്കുന്നത്. ആചാരങ്ങള്‍ പാലിക്കാതെ തൃപ്തി ദേശായി എത്തിയത് മത വിശ്വാസത്തെ വെല്ലുവിളിക്കാനുള്ള ഗൂഢാലോചനയുടെ ഭാഗമായാണെന്ന് ചൂണ്ടിക്കാട്ടി യുവമോര്‍ച്ചയാണ് പരാതി നല്‍കിയിരിക്കുന്നത്. യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റ് അഡ്വ കെ പി പ്രകാശ് ബാബുവാണ് പരാതി നല്‍കിയത്.

എന്നാല്‍ പ്രതിഷേധം ഭയന്ന് ശബരിമലയില്‍ ദര്‍ശനം നടത്താതെ മടങ്ങില്ലെന്ന നിലപാടിലാണ് ഒമ്പതാം മണിക്കൂറിലും തൃപ്തി ദേശായിയുള്ളത്. വാഹനവും താമസവും സ്വന്തം നിലയ്ക്ക് ഏര്‍പ്പാട് ചെയ്താല്‍, സുരക്ഷ ഒരുക്കാമെന്ന് പോലീസ് ആവര്‍ത്തിച്ചു. ഇക്കാര്യത്തിലുള്ള തൃപ്തി ദേശായിയുടെ മറുപടിക്ക് ശേഷം തുടര്‍നടപടി തീരുമാനിക്കുമെന്നാണ് പോലീസ് നിലപാട്. ഉടന്‍ നിലപാട് വ്യക്തമാക്കണമെന്നും പോലീസ് തൃപ്തിയെ അറിയിച്ചു.

അതെസമയം യാത്രക്കാരനായ ഒരാള്‍ക്ക് വിമാനത്തവളത്തില്‍ തങ്ങുന്നതിന് സമയ പരിധിയുണ്ട്. അതിനാല്‍ ഒന്നല്ലെങ്കില്‍ വിമാനത്താവളത്തിന് പുറത്ത് പോവുക അല്ലെങ്കില്‍ തിരിച്ച് പോവുക എന്ന് നെടുമ്പാശ്ശേരി വിമാനത്താവള അധികൃതര്‍ തൃപ്തി ദേശായിയെ അറിയിച്ചു. ശബരിമലയില്‍ പ്രവേശനം അനുവദിക്കുന്ന സുപ്രീകോടതി വിധിയുടെ പഞ്ചാത്തലത്തില്‍ ഇന്ന് പുലര്‍ച്ചെ നാല് മണിക്കാണ് തൃപ്തി ദേശായി നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയത്.

Exit mobile version