കേരളത്തിലേക്ക് 30 വിമാനസര്‍വീസുകള്‍ അനുവദിച്ച് കേന്ദ്രം; കൊച്ചി മെട്രോയുടെ അടുത്ത ഘട്ടം ഉടന്‍

കൊച്ചി മെട്രോയുടെ അടുത്ത ഘട്ടം ഉടന്‍ ആരംഭിക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

ന്യൂഡല്‍ഹി: കേരളത്തിലേക്ക് മുപ്പത് വിമാന സര്‍വീസുകള്‍ അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യോമയാന മന്ത്രി ഹര്‍ദീപ് സിംഗ് പുരിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പുതിയ തീരുമാനം. ഉത്സവകാലത്ത് ഇന്ത്യയ്ക്കകത്ത് നിന്നും വിദേശത്ത് നിന്നും കൂടുതല്‍ യാത്രക്കാര്‍ കേരളത്തിലേക്ക് എത്തുന്ന സാഹചര്യത്തിലാണ് പുതിയ നടപടി.

കൂടാതെ, വിമാനകമ്പനികള്‍ ഉയര്‍ന്ന നിരക്ക് ഈടാക്കുന്ന വിഷയവും കേരളം വ്യോമയാന മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തി. ആഭ്യന്തര, അന്താരാഷ്ട്ര സര്‍വ്വീസുകളിലെ യാത്രക്കാരുടെ വര്‍ദ്ധന ചൂണ്ടിക്കാട്ടി വിമാനകമ്പനികള്‍ക്ക് കൂടുതല്‍ ഇളവുകള്‍ നല്‍കാന്‍ തയ്യാറാകണമെന്നും കേരളം ആവശ്യപ്പെട്ടു.

അതേസമയം, കൊച്ചി മെട്രോയുടെ അടുത്ത ഘട്ടം ഉടന്‍ ആരംഭിക്കുമെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

Exit mobile version