ശബരിമലയില്‍ രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല; റൂമുകള്‍ പൂട്ടി താക്കോല്‍ പോലീസിനെ ഏല്‍പ്പിക്കണം

നടയടച്ച ശേഷം ഹോട്ടല്‍ അടക്കമുള്ളവ പൂട്ടണമെന്നും ആര്‍ക്കും താമസസൗകര്യം നല്‍കരുതെന്നും പോലീസ് അറിയിച്ചു.

പത്തനംതിട്ട: ശബരിമലയില്‍ നിയന്ത്രണം കര്‍ശനമാക്കി പോലീസ്. ദര്‍ശനത്തിന് ശേഷം ശബരിമലയില്‍ രാത്രി തങ്ങാന്‍ ആരെയും അനുവദിക്കില്ല. നടയടച്ച ശേഷം ഹോട്ടല്‍ അടക്കമുള്ളവ പൂട്ടണമെന്നും ആര്‍ക്കും താമസസൗകര്യം നല്‍കരുതെന്നും പോലീസ് അറിയിച്ചു. ഇത് സംബന്ധിച്ച് പോലീസ് ഹോട്ടല്‍ ഉടമകള്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട്.

ഇതിന് പുറമെ, അപ്പം അരവണ കൗണ്ടറുകള്‍ രാത്രി പത്ത് മണിക്ക് അടക്കും. അന്നദാന മണ്ഡപങ്ങള്‍ 11 മണിക്കും അടക്കും. റൂമുകള്‍ പൂട്ടി താക്കോല്‍ പോലീസിനെ ഏല്‍പ്പിക്കണമെന്നും പോലീസ് പറഞ്ഞു.

Exit mobile version