‘എത്ര ആരോഗ്യവാനും സ്മാര്‍ട്ടും ആണെങ്കിലും ചലിക്കുന്ന തീവണ്ടിയില്‍ കയറാന്‍ ശ്രമിക്കരുത്’; ഓടുന്ന തീവണ്ടിയില്‍ ചാടികയറാന്‍ ശ്രമിച്ച യുവാവിന് രക്ഷകരായി റെയില്‍വേ പോലീസ്, വീഡിയോ വൈറല്‍

ഓടിത്തുടങ്ങിയ ട്രെനില്‍ ചാടികയറാന്‍ ശ്രമിക്കുന്നതിനിടെ പ്ലാറ്റ്‌ഫോമിനും ട്രാക്കിനും ഇടയില്‍ വീഴാന്‍ പോയ യുവാവിനെ രക്ഷിച്ച് റെയില്‍വേ പോലീസ്. അഹമ്മദാബാദ് റെയില്‍വേ സ്റ്റേഷനില്‍ വെച്ചാണ് സംഭവം. തക്കസമയത്ത് ഉദ്യോഗസ്ഥര്‍ വന്ന് രക്ഷപ്പെടുത്തിയതിനാല്‍ ഒരു ദുരന്തം ഒഴിവായി. സംഭവത്തിന്റെ ദൃശ്യം റെയില്‍വേ മന്ത്രാലയം സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചിട്ടുണ്ട്.

അഹമ്മദാബാദില്‍ നിന്ന് ഡല്‍ഹിയിലേക്ക് പോകുന്ന 12915-ാം നമ്പര്‍ ആശ്രം എക്സ്പ്രസില്‍
കയറുന്നതിനിടെയാണ് സംഭവം. ഫുട്ട്ഓവര്‍ ബ്രിഡ്ജ് ഇറങ്ങിയെത്തിയ യുവാവ് ഓടിത്തുടങ്ങിയ ട്രെയിനിന്റെ കംപാര്‍ട്ട്മെന്റിലേക്ക് കയറാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ ഇതിനിടെ കാല്‍ തെന്നി പ്ലാറ്റ്ഫോമിനും റെയില്‍വേ ട്രാക്കിനുമിടയിലേക്ക് യുവാവ് വീഴാന്‍ പോയി. ഇത് കണ്ട റെയില്‍വ്വേ പോലീസ് ഓടിയെത്തി യുവാവിനെ തള്ളി വണ്ടിയിലേക്ക് ആക്കി. തക്കസമയത്ത് പോലീസുകാര്‍ വന്നതിനാല്‍ ഒരു ദുരന്തം ഒഴിവായി.

പ്ലാറ്റ് ഫോമില്‍ സ്ഥാപിച്ച സിസിടിവി ക്യാമറയില്‍ ഇതിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞിട്ടുണ്ട്.
‘എത്ര ആരോഗ്യവാനും സ്മാര്‍ട്ടും ആണെങ്കിലും ചലിക്കുന്ന തീവണ്ടിയില്‍ കയറാന്‍ ശ്രമിക്കരുത്’ എന്ന സന്ദേശത്തോടെ ഇതിന്റെ വീഡിയോ റെയില്‍വേ ട്വിറ്ററിലൂടെ പുറത്തുവിട്ടിട്ടുണ്ട്.

Exit mobile version