‘ഭാഷയെച്ചൊല്ലിയുള്ള വിവാദം അനാവശ്യമാണ്, രാജ്യത്ത് വേണ്ടത് മാതൃഭാഷയ്ക്ക് പ്രാധാന്യമുള്ള വിദ്യാഭ്യാസം’; ഉപരാഷ്ട്രപതി

മലപ്പുറത്ത് വൈദ്യരത്‌നം പിഎസ് വാര്യരുടെ 150-ാം ജന്മദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം

മലപ്പുറം: ഭാഷയെ ചൊല്ലിയുള്ള വിവാദം ഇപ്പോള്‍ അനാവശ്യമെന്ന് ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. മാതൃഭാഷയ്ക്ക് പ്രാധാന്യമുള്ള വിദ്യാഭ്യാസമാണ് രാജ്യത്ത് വേണ്ടതെന്നും എല്ലാവരും പരമാവതി ഭാഷ പഠിക്കുന്നത് നല്ലതാണ് എന്നാല്‍ ഒരു ഭാഷയും എതിര്‍ക്കേണ്ടതല്ലെന്നും ഉപരാഷ്ട്രപതി പറഞ്ഞു. മലപ്പുറത്ത് വൈദ്യരത്‌നം പിഎസ് വാര്യരുടെ 150-ാം ജന്മദിനാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാതൃഭാഷയ്ക്ക് പ്രാധാന്യമുള്ള വിദ്യാഭ്യാസമാണ് നമ്മുക്ക് ആവശ്യമെന്നും കേരളത്തില്‍ ആദ്യത്തെ ഭാഷ മലയാളമാവട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. 2019ലെ കരട് വിദ്യഭ്യാസ നയത്തില്‍ ഹിന്ദി ഭാഷാ പഠനം നിര്‍ബന്ധമാക്കാനുള്ള ആവശ്യത്തിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നുവന്നത്. ബംഗാള്‍, കര്‍ണാടക, മഹാരാഷ്ട്ര, തമിഴ്‌നാട് എന്നിവിടങ്ങളില്‍ കരട് നയത്തിനെതിരെ വിവിധ പാര്‍ട്ടികള്‍ രംഗത്ത് വന്നിരുന്നു.

Exit mobile version