പാലാ തെരഞ്ഞെടുപ്പ് ദിനവും കേരളാ കോൺഗ്രസിൽ തമ്മിലടി തീരുന്നില്ല

കോട്ടയം: പാലാ തെരഞ്ഞെടുപ്പ് പാര്‍ട്ടിയില്‍ ആരും ഒത്തൊരുമയോടെ പ്രവര്‍ത്തിച്ചിട്ടില്ലെന്ന് പിജെ ജോസഫ് പക്ഷത്തെ നേതാവ് ജോയ് അബ്രഹാം. ചിലരുടെയൊക്കെ കുതന്ത്രവും കുടിലബുദ്ധിയും തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ പ്രതിഫലിച്ചിട്ടുണ്ടെന്നും ജോയ് അബ്രഹാം കൂട്ടിച്ചേര്‍ത്തു. തെരഞ്ഞെടുപ്പ് ദിവസം തന്നെ ഇത്തരമൊരു പ്രസ്താവന വന്നതില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തിയ ജോസ് വിഭാഗം, യുഡിഎഫിന് പരാതി നല്‍കുമെന്ന് വ്യക്തമാക്കി.

”മാണിസാര്‍ കുശാഗ്രബുദ്ധിയായിരുന്നു, തന്ത്രശാലിയായിരുന്നു. എന്നാല്‍ മറ്റ് ചിലര്‍ അങ്ങനല്ല, അവര്‍ക്ക് കുടിലബുദ്ധിയും കുതന്ത്രങ്ങളുമേയുള്ളൂ”, എന്ന് ജോയ് അബ്രഹാം പറഞ്ഞു.

യുഡിഎഫ് വിടുന്ന പ്രശ്‌നമില്ലെന്നും ജോയ് അബ്രഹാം പറയുന്നു. യുഡിഎഫിലെ യഥാര്‍ത്ഥ ഘടകകക്ഷി പിജെ ജോസഫ് നേതൃത്വം നല്‍കുന്ന കേരളാ കോണ്‍ഗ്രസാണ്. അതിന് ജോസ് കെ മാണി വിഭാഗത്തിന്റെ അംഗീകാരമൊന്നും ജോസഫിന് വേണ്ട. പാര്‍ട്ടിയിലെ ബഹുഭൂരിപക്ഷവും പിജെ ജോസഫിനൊപ്പമാണെന്നും ജോയ് അബ്രഹാം വ്യക്തമാക്കുന്നു.

Exit mobile version