12കാരിയെ വര്‍ഷങ്ങളോളം പീഡിപ്പിച്ചു; പീഡനം നടന്നത് മാതാപിതാക്കളുടെ സഹായത്തോടെ, ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെണ്‍കുട്ടി

മലപ്പുറം ചേളാരിയിലാണ് സംഭവം

മലപ്പുറം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തില്‍ അച്ഛന്റെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. മലപ്പുറം ചേളാരിയിലാണ് സംഭവം. മാതാപിതാക്കളുടെ സഹായത്തോടെ മുപ്പതിലധികം പേര്‍ പീഡിപ്പിച്ചതായി പെണ്‍കുട്ടി മൊഴി നല്‍കി.

അഞ്ചാം ക്ലാസ് മുതല്‍ പീഡനം നേരിടുന്നുവെന്ന് പെണ്‍കുട്ടി ചൈല്‍ഡ് ലൈന്‍ അധികൃതരോട് വ്യക്തമാക്കി. സ്‌കൂള്‍ അധികൃതരുടേയും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെയും ഇടപെടല്‍ വഴിയാണ് പീഡന വിവരം പുറത്തറിയുന്നത്. സംഭവത്തില്‍ നേരത്തെ ചേളാരി സ്വദേശികളായ അഷ്‌റഫ്, ഷൈജു എന്നിവരെ തിരൂരങ്ങാടി പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

പീഡനത്തില്‍ കൂടുതല്‍ പേര്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ വിശദമായ അന്വേഷണം വേണമെന്ന് ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റി പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഐപിസി 164 പ്രകാരം മജിസ്ട്രേറ്റിന് മുന്നില്‍ പെണ്‍കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. തുടര്‍ന്ന് പെണ്‍കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയിരിക്കുകയാണ്.

Exit mobile version