അറബിക്കടലില്‍ ‘ഹിക്ക ചുഴലിക്കാറ്റ്’ രൂപപ്പെട്ടു; കേരളത്തില്‍ കനത്ത മഴയ്ക്ക് സാധ്യത

സെപ്തംബര്‍ 25 ഓടെ ശക്തി കുറഞ്ഞ് ഹിക്ക ഒമാന്‍ തീരത്തേക്ക് പ്രവേശിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്.

തിരുവനന്തപുരം: അറബിക്കടലില്‍ ഹിക്ക ചുഴലിക്കാറ്റ് രൂപപ്പെട്ടതായി കേന്ദ്ര കാലാവസ്ഥവകുപ്പ്. സെപ്തംബര്‍ 25 ഓടെ ശക്തി കുറഞ്ഞ് ഹിക്ക ഒമാന്‍ തീരത്തേക്ക് പ്രവേശിക്കുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അറിയിപ്പ്.

അതേസമയം, അടുത്ത 24 മണിക്കൂറില്‍ ഗുജറാത്ത് തീരങ്ങളില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് വ്യക്തമാക്കി. എന്നാല്‍ കേരളത്തിന് ഹിക്ക ചുഴലിക്കാറ്റിന്റെ ഭീഷണി ഇല്ലെങ്കിലും ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെടുന്ന ന്യുനമര്‍ദ്ദത്തിന്റെ സ്വാധീന ഫലമായി സെപ്റ്റംബര്‍ 25-26 തീയതികളില്‍ കേരളത്തില്‍ ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി.

Exit mobile version