കാണാതായ 6 വിദ്യാര്‍ത്ഥികളെ കണ്ടെത്തി

തൃശ്ശൂര്‍: പരീക്ഷയില്‍ മാര്‍ക്ക് കുറഞ്ഞതിനെതുടര്‍ന്ന് നാട് വിട്ട കുട്ടികളെ കണ്ടെത്തി.
മായന്നൂരില്‍ നിന്ന് കാണാതായ 6 കുട്ടികളെയാണ് ഒറ്റപ്പാലത്തിന് സമീപം കുളപ്പുള്ളിയില്‍ നിന്നും കണ്ടെത്തിയത്.

മായന്നൂര്‍ സെന്റ് തോമസ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 9-ാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളെയാണ് കഴിഞ്ഞ ദിവസം കാണാതായത്. ആറ് കുട്ടികളെയാണ് കാണാതായത്. വിദ്യാര്‍ത്ഥികള്‍ രാവിലെ സ്‌കൂളിലേക്കെന്നും പറഞ്ഞാണ് വീട്ടില്‍ നിന്നും ഇറങ്ങിയത്. എന്നാല്‍ വൈകുന്നേരമാണ് വിദ്യാര്‍ത്ഥികള്‍ സ്‌കൂളില്‍ എത്തിയിട്ടില്ലെന്ന് അറിഞ്ഞത്. തുടര്‍ന്ന് പോലീസുകാരും നാട്ടുകാരും ഒരു രാത്രി ഇവര്‍ക്കായി തെരച്ചില്‍ നടത്തി. ഒടിവില്‍ ഒറ്റപ്പാലത്തിന് സമീപം കുളപ്പുള്ളിയില്‍ നിന്നും വിദ്യാര്‍ത്ഥികളെ കണ്ടെത്തുകയായിരുന്നു.

കുട്ടികളെ വൈദ്യ പരിശോധനക്ക് വിധേയരാക്കിയ ശേഷം കൗണ്‍സിലിങ് നടത്തി. പിന്നീട് രക്ഷിതാക്കള്‍ക്കൊപ്പം വിട്ടയച്ചു.

Exit mobile version