അഞ്ച് വര്‍ഷമായി ടിക്കറ്റെടുത്തു; ഒടുവില്‍ ഭാഗ്യദേവത കടാക്ഷിച്ചത് കടത്തില്‍ മുങ്ങി നില്‍ക്കുമ്പോള്‍, ബിജുമോന് ആശ്വാസമായി ലഭിച്ചത് 70 ലക്ഷം

സംസ്ഥാന ഭാഗ്യക്കുറിയുടെ പൗര്‍ണമി ലോട്ടറിയിലൂടെയാണ് ബിജുവിന് ഭാഗ്യം കൈവന്നത്.

കോട്ടയം: കഴിഞ്ഞ അഞ്ച് വര്‍ഷമായി ലോട്ടറി ടിക്കറ്റുകള്‍ എടുത്ത് പ്രതീക്ഷയോടെ കാത്തിരുന്ന എംജി ബിജുമോനെ തേടി ഒടുവില്‍ ഭാഗ്യദേവത കടാക്ഷിച്ച് നല്‍കിയത് 70 ലക്ഷം. ചെത്തുതൊഴിലാളിയാണ് എംജി ബിജു. കടം കയറി നില്‍ക്കുന്നതിനിടെയാണ് ഭാഗ്യദേവതയുടെ കടാക്ഷം.

സംസ്ഥാന ഭാഗ്യക്കുറിയുടെ പൗര്‍ണമി ലോട്ടറിയിലൂടെയാണ് ബിജുവിന് ഭാഗ്യം കൈവന്നത്. മഞ്ഞാടി ഷാപ്പിലെ ചെത്തുതൊഴിലാളിയായ ബിജുമോന്‍ (43) ജോലിക്കു ശേഷം കാളച്ചന്ത ജംഗ്ഷനില്‍ ഓട്ടോഡ്രൈവറുടെ ജോലിയും ചെയ്തിരുന്നു.

വീട്ടിലേക്കു വഴിക്കുള്‍പ്പെടെ സ്ഥലം വാങ്ങേണ്ടി വന്നതിന്റെ കടത്തില്‍ നില്‍ക്കുന്നതിനിടെയാണ് ഭാഗ്യം തേടിയെത്തിയത്. സമ്മാനാര്‍ഹമായ ടിക്കറ്റ് കോര്‍പറേഷന്‍ ബാങ്ക് പാമ്പാടി ശാഖയില്‍ ഏല്‍പിച്ചു. പ്രീതിയാണ് ഭാര്യ. മക്കള്‍. അക്ഷയ, അശ്വിന്‍.

Exit mobile version