സിനിമാ തീയ്യേറ്ററിനു മുന്നിലുള്ള പാര്‍ക്കിങ്ങിനെ ചൊല്ലി തര്‍ക്കം; ലോട്ടറി വില്‍പ്പനക്കാരന്‍ കുത്തേറ്റു മരിച്ചു, മരുമകന് പരിക്ക്, സംഭവം തൃശ്ശൂരില്‍

തൃശ്ശൂര്‍: തൃശ്ശൂര്‍ മാപ്രാണത്ത് ലോട്ടറി വില്‍പ്പനക്കാരനെ കുത്തിക്കൊന്നു. മാപ്രാണം സ്വദേശി രാജന്‍(65) ആണ് ദാരുണമായി കൊല്ലപ്പെട്ടത്. ആക്രമണത്തില്‍ ഒപ്പമുണ്ടായിരുന്ന മരുമകന്‍ വിനുവിന് പരിക്കേറ്റി. സിനിമാ തീയ്യേറ്റിനു മുന്നിലുള്ള പാര്‍ക്കിങ്ങിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചത്.

തീയ്യേറ്റര്‍ നടത്തിപ്പുകാരനും അവിടെ ഉണ്ടായിരുന്ന ജീവനക്കാരനും ചേര്‍ന്നാണ് രാജനെ ആക്രമിച്ചത്. തീയ്യേറ്ററിനു സമീപത്തായാണ് രാജനും കുടുംബവും താമസിക്കുന്നത്. സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങിയതായും പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്നും പേലീസ് അറിയിച്ചു.

Exit mobile version