മരട് ഫ്‌ളാറ്റ് കേസ്; സുപ്രീംകോടതി വിധിയെ വിമര്‍ശിച്ച് ജയറാം രമേശ്

മരട് വിഷയവും ഡിഎല്‍എഫിന്റെ ചട്ടലംഘനവും സമാനമാണെന്നാണ് ജയറാം രമേശ് ചൂണ്ടിക്കാട്ടുന്നത്.

ന്യൂഡല്‍ഹി: കൊച്ചി മരട് ഫ്‌ളാറ്റുമായി ബന്ധപ്പെട്ട കേസില്‍ സുപ്രീംകോടതി വിധിയെ വിമര്‍ശിച്ച് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശ്. തീരദേശ പരിപാലന നിയമത്തില്‍ സുപ്രിംകോടതിക്ക് ഇരട്ടത്താപ്പാണെന്ന് ജയറാം രമേശ് ട്വിറ്ററിലൂടെയാണ് വിമര്‍ശിച്ചത്

തീരദേശ ചട്ടങ്ങള്‍ ലംഘിച്ചതിനാണ് മരടിലെ ഫ്‌ളാറ്റുകള്‍ പൊളിച്ച് മാറ്റാന്‍ ഉത്തരവിട്ടിരിക്കുന്നതെങ്കില്‍ എന്ത് കൊണ്ടാണ് മുംബൈയിലെ ആദര്‍ശ് ഹൗസിംഗ് കോംപ്ലക്‌സ് പൊളിക്കുന്നത് സ്റ്റേ ചെയ്തതെന്നും, ഡിഎല്‍എഫിന്റെ ചട്ട ലംഘനങ്ങള്‍ പിഴയടച്ച് തീര്‍പ്പാക്കാനുവദിച്ചതെന്നും ജയറാം രമേശ് ചോദിച്ചു.

മരട് വിഷയവും ഡിഎല്‍എഫിന്റെ ചട്ടലംഘനവും സമാനമാണെന്നാണ് ജയറാം രമേശ് ചൂണ്ടിക്കാട്ടുന്നത്. എന്നിട്ടും രണ്ട് കൂട്ടര്‍ക്ക് രണ്ട് തരം നീതിയാണ് ലഭിച്ചതെന്നുമാണ് ജയറാം രമേശിന്റെ വിമര്‍ശനം.

Exit mobile version