സംസ്ഥാനത്താകമാനം അധിക മഴ ലഭിച്ചത് 13 ശതമാനം, മുന്‍പില്‍ പാലക്കാട്; വരുന്ന നാലു ദിവസം കൂടി പരക്കെ മഴ, ജാഗ്രതാ നിര്‍ദേശം

സാധാരണ ലഭിച്ചതിനേക്കാള്‍ 42 ശതമാനം അധിക മഴയാണ് ലഭിച്ചതെന്നാണ് കണക്ക്.

തിരുവനന്തപുരം: സംസ്ഥാനത്ത് ഒട്ടാകെ 13 ശതമാനം അധികം മഴ ലഭിച്ചതായി റിപ്പോര്‍ട്ട്. ഇതില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത് പാലക്കാട് ജില്ലയില്‍ ആണ്. സാധാരണ ലഭിച്ചതിനേക്കാള്‍ 42 ശതമാനം അധിക മഴയാണ് ലഭിച്ചതെന്നാണ് കണക്ക്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് ഇപ്പോള്‍ കണക്കുകള്‍ പുറത്ത് വിട്ടിരിക്കുന്നത്. കൂടാതെ അടുത്ത നാലു ദിവസം കൂടി മഴ കനക്കുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. അതോടൊപ്പം ജാഗ്രതാ നിര്‍ദേശവും നല്‍കുന്നുണ്ട്.

കാലാവസ്ഥാ കേന്ദ്രത്തിന്റെ കണക്കുകള്‍ ഇങ്ങനെ;

1885 മില്ലീ മീറ്റര്‍ മഴ കിട്ടേണ്ട കാലയളവില്‍ 2130 മില്ലീ മീറ്റര്‍ മഴയാണ് പെയ്തതത്. ഏറ്റവും കൂടുതല്‍ മഴകിട്ടിയത് പാലക്കാടാണ് 42 ശതമാനം അധികം. മലപ്പുറവും കോഴിക്കോടും കണ്ണൂരുമാണ് മഴ കൂടുതല്‍ കിട്ടിയ മറ്റ് മൂന്ന് ജില്ലകള്‍. കോഴിക്കോട് 37, മലപ്പുറത്ത് 23 കണ്ണൂരില്‍ 20 ശതമാനം വീതം അധികം മഴ ലഭിച്ചു. മഴക്കണക്കില്‍ ഏറ്റവും പിറകില്‍ ഇടുക്കിയാണ്. ഈ കാലയളവില്‍ കിട്ടേണ്ടതിനെക്കാള്‍ 11 ശതമാനം മഴയാണ് ജില്ലയില്‍ കുറഞ്ഞത്.

വന്‍പ്രളയദുരന്തം നേരിട്ട വയനാട്ടിലും അഞ്ച് ശതമാനം മഴ കുറഞ്ഞു. ജൂണില്‍ പൊതുവെ സംസ്ഥാനത്ത് മഴ കുറവായിരുന്നു. ജൂലൈയില്‍ ചില ജില്ലകളില്‍ ശക്തിപ്പെട്ടെങ്കിലും ഓഗസ്റ്റ് ആദ്യ ആഴ്ചവരെ 30 ശതമാനം മഴക്കുറവാണ് സംസ്ഥാനത്തുണ്ടായിരുന്നത്. ഓഗസ്റ്റ് ഏഴുമുതലുള്ള ഒരാഴ്ചക്കാലത്തെ തീവ്രമഴയാണ് മഴക്കണക്കിലെ കുറവ് നികത്തിയത്.

Exit mobile version