മട്ടാഞ്ചേരിയില്‍ 400 വര്‍ഷം പഴക്കമുളള കറുത്ത ജൂതരുടെ ചരിത്ര പ്രസിദ്ധമായ സിനഗോഗ് തകര്‍ന്നു വീണു

ഇന്ത്യയിലെ ജൂതര്‍ക്ക് തദ്ദേശിയരില്‍ ജനിച്ചവരെയാണ് കറുത്ത ജൂതര്‍ എന്ന് അറിയപെടുന്നത്

മട്ടാഞ്ചേരി: കനത്ത മഴയെ തുടര്‍ന്ന് മട്ടാഞ്ചേരിയിലെ ചരിത്ര പ്രസിദ്ധമായ ജൂതരുടെ സിനഗോഗ് ഇടിഞ്ഞു. ഏകദേശം 400 വര്‍ഷം പഴക്കമുള്ള കറുത്ത ജൂതരുടെ സിനഗോഗാണ് തകര്‍ന്ന് വീണത്. ഇന്ത്യയിലെ ജൂതര്‍ക്ക് തദ്ദേശിയരില്‍ ജനിച്ചവരെയാണ് കറുത്ത ജൂതര്‍ എന്ന് അറിയപെടുന്നത്.

കനത്ത മഴയെ തുടര്‍ന്ന് സിനഗോഗിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നുവീണ്ടു. കറുത്ത ജൂതര്‍ക്കായി പ്രത്യേകം സ്ഥാപിച്ച ജൂതപ്പള്ളിയാണിത്. ഇടക്കാലത്ത് ഈ പള്ളി ഗോഡൗണായി പ്രവര്‍ത്തിച്ചിരുന്നു. എന്നാല്‍ കഴിഞ്ഞ കുറെ കാലമായി ആരം ശ്രദ്ധിക്കാത്ത പള്ളി പൂര്‍ണ്ണമായും നാശത്തിന്റെ വക്കിലെത്തിയിരുന്നു.

Exit mobile version