കണ്ണൂരില്‍ കെട്ടിടം കരാറുകാരന്‍ ജോയിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം

കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയില്‍ കെട്ടിടം കരാറുകാരന്‍ ജോയിയുടെ മരണത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് കുടുംബം. മരണത്തില്‍ ദുരൂഹത ഉണ്ടെന്നും കുടുംബം ആരോപിച്ചു.
മരിക്കുന്നതിന് തലേദിവസം മുദ്രപത്രം അടക്കമുള്ള രേഖകള്‍ സഹിതമാണ് ജോയ് പോയത് എന്നാല്‍ ഈ രേഖകള്‍ കാണാനില്ലെന്ന് കുടുംബം പറഞ്ഞു.

ആരെങ്കിലും അപായപ്പെടുത്തിയ ശേഷം മൃതദേഹം അവിടെ കൊണ്ടുവന്നു വെച്ചതാകമെന്ന സംശയവും കുടുംബം ഉയര്‍ത്തുന്നു. രണ്ടു കൈകളിലേയും ഒരു കാലിലെയും ഞരമ്പുകള്‍ മുറിച്ച നിലയില്‍ കണപ്പെട്ടതിലും ദുരൂഹതയുണ്ടെന്ന് കുടുംബം പറഞ്ഞു.

അതേസമയം, സംഭവത്തില്‍ സമഗ്ര അന്വേഷണം വേണമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ ആവശ്യപ്പെട്ടു. ഉത്തരവാദികള്‍ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് ഡിസിസി പ്രസിഡന്റ് പദയാത്ര സംഘടിപ്പിക്കുമോ എന്ന് അദ്ദേഹം ചോദിക്കുകയും ചെയ്തു.

Exit mobile version