പേപ്പാറ ഡാം ഇന്ന് തുറക്കും; ജാഗ്രത പാലിക്കാന്‍ ജില്ലാ ഭരണകൂടം

തിരുവനന്തപുരം: തിങ്കളാഴ്ച ഉള്‍വനത്തില്‍ പെയ്ത കനത്ത മഴയെത്തുടര്‍ന്ന് പേപ്പാറ അണക്കെട്ട് പൂര്‍ണതോതില്‍ നിറഞ്ഞു. ഈ പശ്ചാത്തലത്തില്‍ ഇന്ന് (സെപ്റ്റംബര്‍: 4) രാവിലെ 11ന് രണ്ട് ഷട്ടറുകള്‍ 5 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തും. കരമനയാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം.

അതേസമയം പേപ്പാറയിലെ നാലു ഷട്ടറുകളും തുറക്കുകയാണെങ്കില്‍ അരുവിക്കര ഡാമിന്റെ ഷട്ടറുകളും ഉയര്‍ത്തേണ്ടി വരും. കരമനയാറിലാണ് ഈ രണ്ടു ഡാമുകളും സ്ഥിതിചെയ്യുന്നത് എന്നതാണ് കാരണം. പേപ്പാറയില്‍ നിന്നുള്ള വെള്ളമാണ് വൈദ്യുതോത്പാദനത്തിനുശേഷം അരുവിക്കരയിലെത്തുന്നതും പിന്നീട് ശുദ്ധീകരിച്ച് തലസ്ഥാനത്ത് എത്തിക്കുന്നതും.

അതേസമയം കനത്ത മഴ ആയതിനാല്‍ ഇന്ന് മലമ്പുഴ ഡാമിന്റെ നാല് ഷട്ടറുകള്‍ ഇന്ന് തുറക്കും. മഴമൂലം ഡാമിലേക്കുളള നീരൊഴുക്ക് തുടരുന്നതാണ് ഷട്ടര്‍ തുറക്കാന്‍ കാരണം.

Exit mobile version