ഓണക്കാലത്തെ ലഹരി കടത്ത്; റോഡുകള്‍ക്ക് പുറമെ വനത്തിലൂടെയുള്ള സമാന്തര പാതകളിലും പരിശോധന

ഇടുക്കി: ഓണം അടുത്തതോടെ തമിഴ്‌നാട്ടില്‍ നിന്നും കേരളത്തിലേക്കുള്ള മഴക്കുമരുന്നിന്റെയും മദ്യത്തിന്റെയും കടത്ത് തടയാനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചു. കര്‍ശനമായി ഇരു സംസ്ഥാനങ്ങളിലെയും വനം, പോലീസ്, എക്‌സൈസ് വകുപ്പുകള്‍ സംയുക്ത പരിശോധനകള്‍ നടത്തും. കേരളത്തിലെയും തമിഴ്‌നാട്ടിലെയും പോലീസ്-എക്‌സൈസ് വകുപ്പുകളുടെ സംയുക്ത യോഗത്തിലാണ് തീരുമാനം.

ഓണക്കാലത്ത് തമിഴ്‌നാട്ടില്‍ നിന്നും ലഹരിവസ്തുക്കള്‍ വന്‍തോതില്‍ കേരളത്തിലേക്ക് എത്താനിടയുണ്ടെന്നാണ് എക്‌സൈസ് ഇന്റലിജന്‍സിന് ലഭിച്ച വിവരം. റോഡുകള്‍ക്ക് പുറമെ വനത്തെ കേന്ദ്രീകരിച്ചും കടത്താനുള്ള സാധ്യതയുണ്ടെന്നാണ് രഹസ്യാന്വേഷണത്തിന് ലഭിച്ച വിവരം. ഉടുമ്പന്‍ചോലയില്‍ മാത്രം ഇത്തരത്തില്‍ 20 സമാന്തര പാതകള്‍ ഉണ്ടെന്ന് എക്‌സൈസ് കണ്ടെത്തിയിട്ടുണ്ട്. ഇതേത്തുടര്‍ന്നാണ് ഇരു സംസ്ഥാനങ്ങളിലെയും നാര്‍ക്കോട്ടിക്ക് ഇന്റലിജന്‍സ് ബ്യൂറോകള്‍ സംയുക്ത യോഗം ചേര്‍ന്നത്. പോലീസ്, വനംവകുപ്പ്, ജിഎസ്ടി വകുപ്പുകളിലെ ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു.

അതിര്‍ത്തിയില്‍ പരിശോധന കര്‍ശനമാക്കാന്‍ വനിതാ സംഘത്തെ ഉല്‍പ്പട്ടെ ഉദ്യോഗസ്ഥരെ നിയോഗിക്കാന്‍ തീരുമാനിച്ചു. തൊഴിലാളികളുമായി എത്തുന്ന വാഹനങ്ങളിലും പെരുവന്താനം ചന്തയിലേയ്ക്ക് കന്നുകാലികളെ എത്തിക്കുന്ന വാഹനങ്ങളിലും കഞ്ചാവ് ഉള്‍പ്പെടെയുള്ളവ കടത്തുന്നതായും വിവരം ലഭിച്ചിട്ടുണ്ട്. ഓണക്കാലത്ത് റിസോര്‍ട്ടുകള്‍ കേന്ദ്രീകരിച്ചും പരിശോധന കര്‍ശനമാക്കും. രാത്രയില്‍ വനം മേഘലയിലും പെട്രോളിംഗും നടത്തും.

Exit mobile version