മോട്ടോര്‍ വാഹന നിയമഭേദഗതി നാളെ മുതല്‍ നടപ്പാക്കും; ഇനി പിഴയും നഷ്ടപരിഹാരവും ഇങ്ങനെ

മോട്ടോര്‍ വാഹന നിയമ ഭേദഗതി നാളെ മുതല്‍ നടപ്പാകും. രാജ്യത്തെ ട്രാഫിക് നിയമങ്ങള്‍ അതീവ കര്‍ക്കശമാക്കുന്നതാണ് ഈ നിയമം. അപകട യാത്രകള്‍ ഒഴിവാക്കുകയെന്ന ലക്ഷ്യത്തോടെ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്ന മോട്ടോര്‍ വാഹനനിയമഭേദഗതിയിലാണ് നൂറിലും ആയിരത്തിലുമൊതുങ്ങിയിരുന്ന പിഴകള്‍പതിനായിരങ്ങളായി കുതിച്ചുയരുന്നത്.

പുതിയ നിയമപ്രകാരം പരിശോധന കര്‍ശനമാക്കുമെന്നും ഗതാഗത കമ്മീഷണര്‍ സുദേഷ് കുമാര്‍ പറഞ്ഞു. ഡ്രൈവിംഗ് സമയത്ത് മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചാല്‍ പതിനായിരം രൂപ പിഴ അടക്കേണ്ടിവരും. പ്രായ പ്രായപൂര്‍ത്തിയാകാത്തവര്‍ വാഹനം ഓടിച്ചാല്‍ പിതാവ് മൂന്ന് വര്‍ഷം ജയില്‍ ശിക്ഷ അനുഭവിക്കണും എന്നാണ് ചട്ടം. ഏറ്റവും കര്‍ശനമാക്കുന്നതും ഇതിനെതിരെ തന്നെയാണ്.

ഹെല്‍മറ്റും സീറ്റ് ബല്‍റ്റും ഇല്ലങ്കില്‍ ആയിരവും ലൈസന്‍സില്ലങ്കില്‍ അയ്യായിരവും അമിതവേഗമെങ്കില്‍ ആയിരം മുതല്‍ 2000 വരെയുമാണ് നഷ്ടമാകുന്നത്. ട്രാഫിക് സിഗ്‌നലിലെ ചുവപ്പ് ലൈറ്റ് മറികടന്നാല്‍ പതിനായിരവും പോകും. കര്‍ശനപരിശോധനക്കായി നൂറിലേറെ സ്‌ക്വാഡുകളെയും നിയോഗിച്ചു.

Exit mobile version