അതിവേഗ റെയില്‍ പാത: സ്ഥലം വിട്ടുകൊടുക്കുന്നവര്‍ക്ക് ജോലി നല്‍കാന്‍ തീരുമാനം

തിരുവനന്തപുരം: അതി വേഗ ട്രെയിന്‍ റയില്‍പാതയ്ക്ക് സ്ഥലം വിട്ടുകൊടുക്കുന്നവര്‍ക്ക് ജോലി നല്‍കാന്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് നവംബറില്‍ പൂര്‍ത്തിയാക്കും. ദേശീയപാതയില്‍ നിന്നും മാറി ആള്‍ താമസം കുറഞ്ഞ ഭൂമിയായിരിക്കും പദ്ധതിക്ക് പരമാവധി ഉപയോഗിക്കുക.

തിരുവനന്തപുരത്തുനിന്ന് കാസര്‍ഗോഡുവരെ 532 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ 1463 രൂപയാണ് ചിലവ്. പദ്ധതിക്കുവേണ്ട 66000 കോടിയില്‍ 11000 കോടിയും ഭൂമിയേറ്റെടുക്കാനാണ് തീരുമാനം. പദ്ധതി ലാഭകരമാക്കാന്‍ റോറോ സര്‍വീസ് നടത്തും. ചരക്കുലോറികള്‍ ട്രയിനില്‍ കയറ്റി കൊണ്ടുപോകുന്ന സര്‍വീസാണ് ഇത്.

വേഗ ട്രെയിനിന് പത്ത് സ്റ്റോപ്പുകളാണ് ഉള്ളത്. രണ്ട് സ്റ്റോപ്പുകള്‍ക്കിടയില്‍ നിര്‍ത്തുന്ന ചെറു ട്രെയിനുകള്‍ ഇതേ പാതയിലൂടെ ഓടിക്കാനും പദ്ധതിയുണ്ട്. അലൈന്മെന്റിന് അനുമതിയായതോടെ തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ് വരെ നാലുമണിക്കൂര്‍ കൊണ്ടെത്താവുന്ന വേഗ റയില്‍പ്പാതയുടെ പ്രാരംഭപ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. വിശദമായ പദ്ധതി റിപ്പോര്‍ട്ടിനുള്ള ഏരിയല്‍ സര്‍വേ നടത്താന്‍ ഹൈദരാബാദിലെ ജിയോനോ എന്ന കമ്പനിയെ ചുമതലപ്പെടുത്തി.

Exit mobile version