ശബരിമല ഭക്തര്‍ക്ക് സംരക്ഷണം ഒരുക്കും; സര്‍ക്കാരിന് അതില്‍ നിന്ന് പുറകോട്ട് പോകാന്‍ സാധിക്കില്ല; കാനം രാജേന്ദ്രന്‍

കോടതി ശബരിമലയില്‍ യുവതി പ്രവേശനം സ്‌റ്റേ ചെയ്തിരുന്നുവെങ്കിലോ തല്‍സ്ഥിതി തുടരട്ടെയെന്ന് പറഞ്ഞിരുന്നുവെങ്കിലോ വ്യത്യസ്തമായ സാഹചര്യം ഉണ്ടാകുമായിരുന്നുവെന്നും കാനം പറഞ്ഞു

തിരുവനന്തപുരം: ശബരിമലയില്‍ വരുന്ന ഭക്തര്‍ക്ക് സംരക്ഷണം നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഈ നിലപാടില്‍ നിന്ന് പുറകോട്ട് പോകാന്‍ സര്‍ക്കാരിന് കഴിയില്ലെന്നും കാനം പറഞ്ഞു.

കോടതി ശബരിമലയില്‍ യുവതി പ്രവേശനം സ്‌റ്റേ ചെയ്തിരുന്നുവെങ്കിലോ തല്‍സ്ഥിതി തുടരട്ടെയെന്ന് പറഞ്ഞിരുന്നുവെങ്കിലോ വ്യത്യസ്തമായ സാഹചര്യം ഉണ്ടാകുമായിരുന്നുവെന്നും കാനം പറഞ്ഞു. ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട റിവ്യൂ ഹര്‍ജി തുറന്ന കോടതിയില്‍ പരിഗണിക്കുന്നതിനെക്കുറിച്ച് പ്രതികരിക്കുകയായിരുന്നു കാനം. തുറന്ന കോടതിയില്‍ വാദം കേള്‍ക്കുമെന്ന് അറിയിച്ച കോടതി, എന്നാല്‍ സ്ത്രീപ്രവേശനം അനുവദിക്കുന്ന പഴയ ഉത്തരവ് സ്റ്റേ ചെയ്തിട്ടില്ല.

അതെസമയം ഇക്കാര്യത്തില്‍ സര്‍ക്കാര്‍തലത്തില്‍ ചര്‍ച്ച ചെയ്ത് ഉചിതമായ തീരുമാനമെടുക്കുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ പറഞ്ഞു.

Exit mobile version