ഉരുള്‍പൊട്ടലില്‍ അമ്മയും മുത്തച്ഛനും മൂന്ന് സഹോദരങ്ങളും തങ്ങളെ വിട്ടുപോയെന്ന വാര്‍ത്ത ഇവര്‍ക്ക് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു; അനാഥരായ രണ്ടു പെണ്‍കുട്ടികള്‍

വയനാട്; ഈ മഴക്കെടുതിയില്‍ ഏറ്റവും നാശം വിതച്ച പ്രദേശങ്ങളാണ് കവളപ്പാറയും, പുത്തുമലയും. കൂത്തിയൊലിച്ച് വന്ന വെള്ളപ്പാച്ചിലില്‍ നിരവധി ജീവനുകളാണ് ഇവിടെ നിന്നും നഷ്ടപ്പെട്ടത്. എന്നാല്‍ ആ സമയങ്ങളില്‍ വീടുകളില്‍ ഇല്ലാതിരുന്ന ചുരുക്കം ചില ആളുകളാണ് അപകടങ്ങളില്‍ നിന്നും രക്ഷപ്പെട്ടത്. അത്തരത്തില്‍ പുത്തുമലയില്‍ നിന്നും രക്ഷപ്പെട്ട രണ്ട് പെണ്‍കുട്ടികളാണ് കാര്‍ത്തികയും സൗമ്യയും. അപകട സമയത്ത് ഇരുവരും പഠനാവിശ്യത്തിനായി ഹോസ്റ്റലിലായിരുന്നു. എന്നാല്‍ തിരിച്ചെത്തിയ ഇവര്‍ക്ക് കണ്ണീരില്‍ കുതിര്‍ന്ന കാഴ്ച്ചയാണ് കാണാന്‍ കഴിഞ്ഞത്.

ഉരുള്‍പൊട്ടലില്‍ അമ്മയും മുത്തച്ഛനും മൂന്ന് സഹോദരങ്ങളും തങ്ങളെ വിട്ടുപോയെന്ന വാര്‍ത്ത ഇവര്‍ക്ക് താങ്ങാവുന്നതിലും അപ്പുറം ആയിരുന്നു. ഇനി എങ്ങോട്ട് പോവണം എന്ന് അറിയാത്ത അവസ്ഥയിലാണ് ഇവര്‍ ഇപ്പോള്‍.

പാലക്കാട് ഹോട്ടല്‍ മാനേജ്‌മെന്റ് വിദ്യാര്‍ത്ഥിയാണ് കാര്‍ത്തിക, സഹോദരി വയനാട്ടില്‍ നഴ്‌സിംങ്ങ് വിദ്യാര്‍ത്ഥിയാണ്. ഇവരുടെ അച്ഛന്‍ ബാലന്‍ നേരത്തെ മരിച്ചിരുന്നു. അമ്മ കൂലിപണിയെടുത്താണ് സഹോദരന്‍മാരായ കാര്‍ത്തിക്, കിഷോര്‍, കമല്‍ എന്നിവരുള്‍പ്പടെ അഞ്ചു മക്കളേയും വളര്‍ത്തിയത്.

ഉരുള്‍പൊട്ടലില്‍ തങ്ങളുടെ കുടുംബവും വീടും മഴവെള്ളപാച്ചില്‍ കൊണ്ട് പോയി. തീര്‍ത്തും ഒറ്റപെട്ട അവസ്ഥയിലാണ് ഈ പെണ്‍കുട്ടികള്‍ ഇപ്പോള്‍. തലചായ്ക്കാന്‍ ഒരു വീട് വേണം എന്നതാണ് ഇവരുടെ ഇപ്പോഴത്തെ പ്രധാന ആവശ്യം.

ഇരുവരും എടക്കരയിലെ ബന്ധുവീട്ടിലാണ് താത്ക്കാലികമായി കഴിയുന്നത്. ഇവരുടെ തുടര്‍പഠനവും മുന്നോട്ടുള്ള ജീവിതവും എല്ലാം അനിശ്ചിതത്തിലാണ്. സര്‍ക്കാര്‍ ഇവരുടെ സംരക്ഷണം ഏറ്റെടുത്താന്‍ വലിയ ഉപകാരമായിരുന്നുവെന്ന് പഞ്ചായത്ത് അംഗം കവിത പറഞ്ഞു.

Exit mobile version