കോഴിക്കോട്: കോഴിക്കോട് ഗോതീശ്വരത്ത് മഴയെത്തുടര്‍ന്ന് കടലാക്രമണം രൂക്ഷം. തീരദേശത്തുള്ള 17 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. തീരം ഇടിച്ചില്‍ പല വീടുകള്‍ക്കും ഭീഷണിയാവുന്നു.
പ്രളയത്തെത്തുടര്‍ന്ന് ക്യാംപുകളിലായിരുന്നു പ്രദേശവാസികള്‍. എന്നാല്‍ വീടുകളില്‍ കയറിയ വെള്ളം ഇറങ്ങിയതിനാല്‍ തിരികെ വീട്ടിലേക്ക് തിരിച്ചു. അപ്പോഴാണ് വീണ്ടും ദുരിതം. കടലാക്രമണത്തില്‍ വെള്ളം വീട്ടിലേക്ക് അടിച്ച് കയറുന്ന അവസ്ഥയാണ് നിലവില്‍. അപകടാവസ്ഥ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ തീരദേശത്ത് നിന്നും 17 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ബേപ്പൂരില്‍ നിന്നും 18 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
പലയിടത്തും ശക്തമായ തിരയില്‍ കടല്‍ ഭിത്തികള്‍ തകര്‍ന്നിരിക്കുകയാണ്. തീരം ഇടിച്ചില്‍ പ്രദേശവാസികള്‍ക്ക് ഭീഷണിയായിട്ടുണ്ട്. കല്ലുകള്‍ കെട്ടിയും മറ്റു വഴികളിലൂടെയും തീരം ഇടിച്ചിലിനെ പ്രതിരോധിക്കാനുള്ള ശ്രമത്തിലാണ് പ്രദേശവാസികള്‍.
