കായല്‍ താണ്ടി ഒരു യാത്ര, ആലപ്പുഴയില്‍നിന്ന് കൊല്ലത്തേക്കുള്ള ബോട്ട് സര്‍വീസ് പുനരാരംഭിക്കും

കൊല്ലം ; വിനോദ സഞ്ചാരികള്‍ക്കായി ആലപ്പുഴയില്‍ നിന്നും കൊല്ലത്തേക്കുള്ള ബോട്ട് സര്‍വീസ് വ്യാഴാഴ്ച പുനരാരംഭിക്കും. വിനോദ സഞ്ചാരികളെ ഏറ്റവും ആകര്‍ഷിക്കുന്നതാണ് കായലിലൂടെയുള്ള യാത്ര. വേമ്പനാട് കായലിന്റെയും മറ്റും ഭംഗി ആസ്വദിക്കാന്‍ നിരവധി സഞ്ചാരികളാണ് ഇവിടെ എത്തിച്ചേരാര്‍.

വേമ്പനാട്, കായംകുളം, അഷ്ടമുടിക്കായലുകളും പമ്പാനദിയും പള്ളുരുത്തിയാറും പല്ലനയാറും ഒരുക്കുന്ന മനോഹാരിത ആസ്വദിച്ചുള്ള യാത്രയൊരുക്കുന്നത് ജലഗതാഗതവകുപ്പാണ്. പകല്‍ 10.30ന് ആലപ്പുഴയില്‍നിന്നു പുറപ്പെടുന്ന ബോട്ട് വൈകിട്ട് 6.30ന് കൊല്ലം ജെട്ടിയില്‍ എത്തും. അടുത്ത ദിവസം പകല്‍ 10.30ന് ആലപ്പുഴയ്ക്കു തിരിക്കും. 400 രൂപയാണ് യാത്രക്കൂലി. തോട്ടപ്പള്ളി, തൃക്കുന്നപ്പുഴ കയര്‍ വില്ലേജ്, ആയിരംതെങ്ങ്, അമൃതപുരി, ചവറ ജെട്ടികളിലാണ് ബോട്ട് അടുക്കുന്നത്. കൊല്ലത്തുനിന്ന് ചവറയിലേക്ക് 70, അമൃതപുരി 140, ആയിരംതെങ്ങ് 200, തൃക്കുന്നപ്പുഴ 270, തോട്ടപ്പള്ളി 350 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്.

സഞ്ചാരികളുടെ നിത്യസന്ദര്‍ശന സ്ഥലമാണ് കൊല്ലം ആലപ്പുഴ ജില്ലകള്‍. കായലുകളുടെ ഭംഗി ആസ്വദിക്കാന്‍ നിരവധി സഞ്ചാരികളാണ് ഇവിടെ എത്തിച്ചേരാര്‍. കഴിഞ്ഞ സീസണില്‍ മാത്രം 50 ലക്ഷമായിരുന്നു ബോട്ട് സര്‍വീസില്‍ വരുമാനം.

Exit mobile version