മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക്

ഇടുക്കി കട്ടപ്പന മുതുകാട്ടില്‍ ഷാജിയുടെ മകന്‍ ബിപിനാണ് പരിക്കേറ്റത്

അമ്പലപ്പുഴ: അമ്പലപ്പുഴയില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജ്ജ് ചെയ്യുന്നതിനിടെ പൊട്ടിത്തെറിച്ച് യുവാവിന് പരിക്ക്. ഇടുക്കി കട്ടപ്പന മുതുകാട്ടില്‍ ഷാജിയുടെ മകന്‍ ബിപിനാണ് പരിക്കേറ്റത്. തകഴി കുന്നുമ്മയിലെ റെയില്‍വേ ക്വോര്‍ട്ടേഴ്സിലാണ് സംഭവം. ബുധനാഴ്ച രാവിലെ 11.30ഓടെയാണ് സംഭവം നടന്നത്.

ബിപിന്‍ മൊബൈല്‍ ചാര്‍ജ്ജ് ചെയ്യാന്‍ വെച്ച ശേഷം അടുത്തിരുന്ന ജോലീ ചെയ്യുന്നതിനിടെയാണ് മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചത്. സംഭവത്തെ തുടര്‍ന്ന് ബിപിന് ഇടതുകണ്ണിനും മുഖത്തും പൊള്ളലേറ്റിട്ടുണ്ട്. ഉടന്‍ തന്നെ വണ്ടാനം മൊഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തകഴി കുന്നുമ്മയിലെ റെയില്‍വേയില്‍ കരാര്‍ അടിസ്ഥാനത്തില്‍ അക്കൗണ്ടന്റായി ജോലി ചെയ്യുകയാണ് ബിപിന്‍.

Exit mobile version