കൊച്ചി: നിരവധി സമ്മാനങ്ങളും സ്‌പെഷ്യല്‍ റിബേറ്റും പ്രഖ്യാപിച്ച് ഓണം മേളയായ ഖാദി ഇന്ത്യ. എറണാകുളം പള്ളിമുക്ക് ഖാദി ഗ്രാമോദ്യോഗ് ഭവനില്‍ വില്‍പനയുടെ ഉദ്ഘാടനം കൊച്ചി മേയര്‍ സൗമിനി ജെയിന്‍ നിര്‍വഹിച്ചു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കൈത്തറി ഉല്‍പ്പന്നങ്ങളുടെ ശേഖരമാണ് ഗ്രാമോദ്യോഗ് ഭവനില്‍ ഇത്തവണ ഒരുക്കിയിരിക്കുന്നത്. ആഴ്ചതോറുമുള്ള നറുക്കെടുപ്പിലൂടെ നിരവധി സമ്മാനങ്ങള്‍ ലഭിക്കും. വസ്ത്രങ്ങള്‍ക്ക് പുറമേ കരകൗശല വസ്തുക്കളും ലഭ്യമാകും. സെപ്റ്റംബര്‍ 10 വരെയാണ് ഓഫര്‍ കാലയളവ്.