നാശം വിതച്ച് പ്രകൃതി ദുരന്തം; സ്വന്തം വീട്ടിലേക്ക് പോകാന്‍ പേടിക്കുന്ന മനുഷ്യര്‍, കണ്ണീര്‍

വയനാട് അട്ടമലയ്ക്കടുത്തുള്ള എറാട്ട് കുണ്ട് കോളനിയിലെ കാട്ടുനായ്ക്ക വിഭാഗക്കാരാണ് ഇക്കാര്യം പറഞ്ഞത്

വയനാട്: സംസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്ന് ഉരുള്‍പൊട്ടലുണ്ടായ വയനാട്ടില്‍ ദുരിതബാധിതര്‍ക്ക് വീട്ടിലേക്ക് തിരികെ പോകാന്‍ ധൈര്യമില്ല. വയനാട് അട്ടമലയ്ക്കടുത്തുള്ള എറാട്ട് കുണ്ട് കോളനിയിലെ കാട്ടുനായ്ക്ക വിഭാഗക്കാരാണ് ഇക്കാര്യം പറഞ്ഞത്. തങ്ങള്‍ക്ക് ഇനി കാട്ടിലേക്ക് പോകാന്‍ ധൈര്യമില്ലെന്നും നാട്ടില്‍ എവിടെയെങ്കിലും സുരക്ഷിതമായി താമസിക്കാനും ധൈര്യമില്ലെന്നാണ് ഇവര്‍ പറയുന്നത്.

ദുരിതാശ്വാസ ക്യാമ്പിലേക്ക് പോകാന്‍ തയ്യാറാകാത്ത ഇവര്‍ വനാതിര്‍ത്തിയിലുള്ള ആളൊഴിഞ്ഞ പാടിയിലാണ് താമസിക്കുന്നത്. കാട്ടുനായ്ക്കവിഭാഗക്കാരായ 30 പേരാണ് ഇവിടെയുള്ളത്. പുതുമലയില്‍ ഉരുള്‍പൊട്ടലുണ്ടായ സമീപത്താണ് ഇവര്‍ താമസിക്കുന്ന പാടി. ഈ പാടിയിലേക്ക് ആവശ്യമായ ഭക്ഷ വസ്തുകള്‍ എത്തിക്കുന്നത് ദുരിതാശ്വസ പ്രവര്‍ത്തകരാണ്.

Exit mobile version