പുത്തുമലയില്‍ നിന്നും ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി

വയനാട്: ഉരുള്‍പൊട്ടലുണ്ടായ വയനാട് മേപ്പാടി പുത്തുമലയില്‍ നിന്നും ഒരാളുടെ മൃതദേഹം കൂടി കണ്ടെത്തി. സ്ത്രീയുടെ മൃതദേഹമാണ് കണ്ടെത്തിയത്. സൂചിപ്പാറ വെള്ളച്ചാട്ടത്തിനടുത്ത് നിന്നുമാണ് മൃതദേഹം കണ്ടെത്തിയത്. ഇനി അഞ്ച് പേരെയാണ് ഇവിടെ നിന്നും കണ്ടെത്തേണ്ടത്.

പുത്തുമലയില്‍ ഉരുള്‍പ്പൊട്ടിയ മേഖലയില്‍ നിന്നും ആറു കിലോമീറ്റര്‍ അകലെ നിന്നാണ് ഇന്നലെയും ഒരു മൃതദേഹം ലഭിച്ചത്. അതുകൊണ്ടുതന്നെ, സൂചിപ്പാറ വെള്ളച്ചാട്ടം കേന്ദ്രീകരിച്ചാണ് തിരച്ചില്‍ തുടരുക. ഇതിനായി ദേശീയദുരന്ത നിവാരണ സേന, അഗ്‌നിശമന വിഭാഗം, വനംവകുപ്പ് എന്നിവയില്‍ നിന്നുള്ള 12 പേരടങ്ങുന്ന സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

Exit mobile version