പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; കാലുകള്‍ രണ്ടും തറയില്‍ തട്ടിയ നിലയിലാണ് മൃതദേഹം, സംഭവത്തില്‍ ദുരൂഹത

ആലുവ: ആലുവ വാടകവീട്ടില്‍ പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി ജോയ്‌സി (20)യാണ് മരിച്ചത്. പെണ്‍കുട്ടിയുടെ കാലുകള്‍ രണ്ടും തറയില്‍ തട്ടിയ നിലയിലാണ് മൃതദേഹം.സംഭവത്തില്‍ ദുരൂഹത പ്രകടിപ്പിച്ച് ബന്ധുക്കള്‍.

പറവൂര്‍ കവല വിഐപി ലൈനിലെ വാടക വീട്ടിലാണ് പെണ്‍കുട്ടിയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. വീടിന്റെ ഉള്ളിലെ മരക്കഷ്ണത്തില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. ഷാള് ഉപയോഗിച്ച് തൂങ്ങിയ മൃതദേഹത്തിന്റെ കാലുകള്‍ രണ്ടും തറയില്‍ തട്ടിയ നിലയിലാണ്. മരണത്തില്‍ ദുരൂഹത തോന്നുന്നവിധത്തിലാണ് മൃതദേഹം ഉള്ളത്. ജോയ്‌സിയുടെ കൂടെ താമസിക്കുന്ന കുട്ടിയാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് പെണ്‍കുട്ടി ബഹളം വെക്കുകയായിരുന്നു.

പതിനൊന്ന് മാസം മുമ്പാണ് ആലുവ പറവൂര്‍ കവലയിലുള്ള ‘ഡയറക്ട് മാര്‍ക്കറ്റിങ്ങ്’ സ്ഥാപനത്തില്‍ ജോയ്‌സി ജോലിക്ക് കയറിയത്. സംഭവത്തില്‍ അന്വേണം ആരംഭിച്ചു.

Exit mobile version