സംസ്ഥാന സര്‍ക്കാരിന്റെ പോലീസ് നയം അറിയുന്നവര്‍ക്ക് ഇക്കാര്യത്തില്‍ അത്ഭുതം ഒന്നുമില്ല; എംഎല്‍എക്ക് പരിക്കേറ്റ സംഭവത്തില്‍ ഡിജിപിയുടെ റിപ്പോര്‍ട്ടിനെ പരിഹസിച്ച് അഡ്വ. ജയശങ്കര്‍

കൊച്ചി: എറണാകുളത്ത് ഐജി ഓഫീസിലേക്ക് സിപിഐ പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ എംഎല്‍എ അടക്കം നേതാക്കള്‍ക്ക് പരിക്കേറ്റ സംഭവത്തില്‍ വിമര്‍ശനവുമായി അഡ്വ. ജയശങ്കര്‍. സംഭവത്തില്‍ പോലീസുകാര്‍ക്കെതിരെ നടപടി ആവശ്യമില്ലെന്ന ഡിജിപിയുടെ റിപ്പോര്‍ട്ടിനെയാണ് അഡ്വ. ജയശങ്കര്‍ പരിഹസിച്ചത്.

സംസ്ഥാന സര്‍ക്കാരിന്റെ പോലീസ് നയം അറിയുന്നവര്‍ക്ക് ഇക്കാര്യത്തില്‍ ഒരു അത്ഭുതവും തോന്നില്ലെന്നാണ് അഡ്വ. ജയശങ്കറിന്റെ പ്രതികരണം.

എംഎല്‍എക്ക് സംഘര്‍ഷത്തിനിടെ പരിക്കേറ്റ സംഭവത്തില്‍ കളക്ടറുടെ റിപ്പോര്‍ട്ടില്‍ പോലീസിന്റെ ഭാഗത്തുനിന്ന് വലിയ വീഴ്ചയുണ്ടായതായി പരാമര്‍ശമില്ലെന്നാണ് ഡിജിപി പറയുന്നത്. കളക്ടറുടെ റിപ്പോര്‍ട്ടില്‍ ആരുടെയെങ്കിലും പേരെടുത്ത് പറഞ്ഞാലും ഇതിലപ്പുറം എന്ത് നടപടിയാണ് ഡിജിപിയുടെ ഭാഗത്തു നിന്ന് പ്രതീക്ഷിക്കേണ്ടതെന്നും ജയശങ്കര്‍ ചേദിച്ചു.

Exit mobile version