പ്രളയ സഹായമെത്തിച്ച് മടങ്ങവെ വാഹനം അപകടത്തില്‍പ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്

വെള്ളിയാഴ്ച്ച രാവിലെ ആറോടെ ദേശീയപാതയില്‍ വളവനാട് ഭാഗത്ത് വെച്ചായിരുന്നു അപകടം നടന്നത്.

മണ്ണഞ്ചേരി: മലപ്പുറത്തെ പ്രളയ ബാധിത മേഖലയില്‍ സഹായമെത്തിച്ച് നാട്ടിലേയ്ക്ക് മടങ്ങിയ സംഘം സഞ്ചരിച്ചവാഹനം അപകടത്തില്‍പ്പെട്ടു. മിനി ലോറി ടാങ്കറിലിടിച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. തിരുവനന്തപുരത്തെ നാടക പ്രവര്‍ത്തകരും സുഹൃത്തുക്കളും ഉള്‍പ്പെട്ട ‘നാടക്’ സൗഹൃദ സംഘമാണ് അപകടത്തില്‍പ്പെട്ടത്.

തിരുവനന്തപുരം തിരുമല ആര്‍ആര്‍ നിവാസില്‍ രാജീവ് (33), വേട്ടമുക്ക് അഖില്‍ നിവാസില്‍ അഖില്‍ (25), വട്ടിയൂര്‍ക്കാവ് ശരത് (35) എന്നിവര്‍ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ മൂവരെയും ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച്ച രാവിലെ ആറോടെ ദേശീയപാതയില്‍ വളവനാട് ഭാഗത്ത് വെച്ചായിരുന്നു അപകടം നടന്നത്.

മലപ്പുറം ഭാഗത്തേക്ക് മൂന്ന് ദിവസങ്ങള്‍ക്ക് മുന്‍പാണ് അവശ്യ സാധനങ്ങളുമായി ഇവരുള്‍പ്പെടെ 13അംഗ സംഘം യാത്ര പോയിരുന്നത്. അപകടത്തിന്റെ ആഘാതത്തില്‍ മിനിലോറി പൂര്‍ണ്ണമായും തകര്‍ന്നു.

Exit mobile version