കവളപ്പാറയിലും പുത്തുമലയിലും തെരച്ചില്‍ നിര്‍ത്തുന്നു എന്ന വ്യാജവാര്‍ത്ത പ്രചരിക്കുന്നു, സത്യാവസ്ഥാ ഇതാണ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഉരുള്‍പൊട്ടല്‍ നടന്ന സ്ഥലങ്ങളില്‍ തെരച്ചില്‍ നിര്‍ത്താന്‍ തീരുമാനിച്ചതായുള്ള വ്യാജ വാര്‍ത്ത സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു. മഴക്കെടുതില്‍ വന്‍ നാശം വിചതച്ച കവളപ്പാറയിലും ,പുത്തുമലയിലും സര്‍ക്കാര്‍ തെരച്ചില്‍ നിര്‍ത്താന്‍ ആലോചിക്കുന്നതായുള്ള വ്യാജ വാര്‍ത്തകളാണ് പ്രചരിക്കുന്നത്. കേരള ദുരന്ത നിവാരണ അതോറിറ്റി ഫെയ്‌സ്ബുക്കിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ‘ഉരുള്‍പൊട്ടല്‍ നടന്ന ഒരു സ്ഥലത്തും തെരച്ചില്‍ നിര്‍ത്താന്‍ തീരുമാനം എടുത്തിട്ടില്ല. തെരച്ചില്‍ തുടരുന്നു എന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി വ്യക്തമാക്കുന്നു,

സംസ്ഥാനത്ത് മഴ വന്‍ ദുരന്തം വിതച്ച വയനാട്ടിലെ പുത്തുമലയിലും മലപ്പുറത്തെ കവളപ്പാറയിലും കാണാതായവര്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ഇന്നും തുടരും. ഉരുള്‍പൊട്ടി 30ലധികം വീടുകള്‍ നശിക്കുകയും നിരവധി പേര്‍ മരിക്കുകയും ചെയ്ത കവളപ്പാറയില്‍ 26 പേരെയും പുത്തുമലയില്‍ ഏഴുപേരെയും ഇനിയും കണ്ടെത്തിയില്ല. ഓരോ തട്ടുകളായി തിരിച്ചാണ് തിരച്ചില്‍ നടത്തുന്നത്. മുത്തപ്പന്‍ കുന്നിലാണ് നിലവില്‍ തെരച്ചില്‍ നടത്തുന്നത്. പുത്തുമലയില്‍ ആളുകള്‍ കുടുങ്ങിക്കിടക്കാന്‍ സാധ്യതയുള്ള സ്ഥലങ്ങളിലും ഇന്ന് പ്രത്യേകം തെരച്ചില്‍ നടത്തും.

Exit mobile version