മതപരിവര്‍ത്തനം തടയുന്നതിന് പുതിയ ബില്ലുമായി കേന്ദ്രസര്‍ക്കാര്‍; നിര്‍ണായക നീക്കത്തിന് ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്

ഒരു തരത്തിലുമുള്ള മതപരിവര്‍ത്തനവും രാജ്യത്ത് അനുവദിക്കാതിരിക്കുന്നതാവും പുതിയ ബില്ല് എന്നാണ് സൂചന

ന്യൂഡല്‍ഹി: മതപരിവര്‍ത്തനം തടയുന്നതിന് കേന്ദ്രസര്‍ക്കാര്‍ പുതിയ ബില്ല് പാര്‍ലമെന്റില്‍ കൊണ്ടുവരാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ദേശീയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്.

ഒരു തരത്തിലുമുള്ള മതപരിവര്‍ത്തനവും രാജ്യത്ത് അനുവദിക്കാതിരിക്കുന്നതാവും പുതിയ ബില്ല് എന്നാണ് സൂചന. അടുത്ത പാര്‍ലമെന്റ് സെക്ഷനിലാവും ഇത് അവതരിപ്പിക്കുകയെന്നാണ് നിലവിലെ വിവരം.

രണ്ടാം എന്‍ഡിഎ സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെ പല വിവാദ ബില്ലുകളും പാസാക്കിയിരുന്നു. കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കില്‍ 370 റദ്ദാക്കിയ ബില്‍, മുത്തലാഖ് ബില്ല് അടക്കം 30 തോളം നിര്‍ണായക ബില്ലുകളാണ് പാര്‍ലമെന്റ് പാസാക്കിയത്.

ജമ്മുകശ്മീര്‍ സംസ്ഥാനത്തെ രണ്ട് വ്യത്യസ്ത കേന്ദ്ര ഭരണപ്രദേശങ്ങളായി വിഭജിക്കുന്ന ബില്‍, പ്രതിപക്ഷത്തിന്റെ വലിയ പ്രതിഷേധങ്ങളെ മറികടന്നാണ് പാസാക്കിയത്. ഭര്‍ത്താവിനെതിരെ ക്രിമിനല്‍ കേസ് ചുമത്തുന്ന മുത്തലാഖ് ബില്ലിനെതിരെയും വലിയ തോതില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു.

Exit mobile version