വെള്ളം താഴ്ന്നു; മൂന്ന് ദിവസമായി അടച്ചിട്ട നെടുമ്പാശേരി വിമാനത്താവളം ഞായറാഴ്ച തുറക്കും

കനത്ത മഴയെ തുടര്‍ന്ന് കുടുങ്ങി പോയ എട്ട് വിമാനങ്ങളില്‍ ആറെണ്ണം ഇതിനോടകം നെടുമ്പാശേരിയില്‍ നിന്ന് പോയിട്ടുണ്ട്

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് മൂന്ന് ദിവസമായി അടച്ചിട്ട നെടുമ്പാശേരി വിമാനത്താവളം ഞായറാഴ്ച തുറക്കുമെന്ന് അധികൃതര്‍. ഞായറാഴ്ച 12 മണിയോടെ തുറക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. വിമാനത്താവളത്തിന്റെ റണ്‍വേയില്‍ കയറിയ വെള്ളം ഇറങ്ങിയതായി സിയാല്‍ അധികൃതര്‍ വ്യക്തമാക്കി.

കനത്ത മഴയെ തുടര്‍ന്ന് കുടുങ്ങി പോയ എട്ട് വിമാനങ്ങളില്‍ ആറെണ്ണം ഇതിനോടകം നെടുമ്പാശേരിയില്‍ നിന്ന് പോയിട്ടുണ്ട്. ബാക്കിയുള്ള രണ്ടെണ്ണം നാളെ പോകും. കനത്ത മഴയെ തുടര്‍ന്ന് വിമാനത്താവളത്തിലെ ഒരു ഭാഗത്തെ ചുറ്റുമതില്‍ പൊളിഞ്ഞുവീണിരുന്നു. ഇതിന് താത്ക്കാലികമായ ഒരു പരിഹാരം കാണും.

കഴിഞ്ഞ തവണത്തെ പ്രളയത്തില്‍ 15 ദിവസത്തോളം നെടുമ്പാശേരി വിമാനം അടച്ചിടേണ്ട അവസ്ഥ വന്നിരുന്നു.

Exit mobile version