ശ്രീറാം വെങ്കിട്ടരാമന്റെ കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ ഒളിച്ചുകളിക്കുന്നു; മുല്ലപ്പള്ളി

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ മരിച്ച സംഭവത്തില്‍ നടപടി കൈകൊള്ളാതെ പോലീസ് ഒളിച്ച് കളിക്കുകയാണെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. അതേസമയം പ്രലോഭനങ്ങള്‍ക്കും സ്വാധീനങ്ങള്‍ക്കും വഴങ്ങുന്ന ഉദ്യോഗസ്ഥര്‍ ശാപമാണെന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

മാധ്യമപ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ അന്വേഷണത്തില്‍ പോലീസിന്റെ ഭാഗത്ത് നിന്നും വീഴ്ച ഉണ്ടായെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് ചെയ്തിരുന്നു. റിപ്പോര്‍ട്ടില്‍ മ്യൂസിയം ക്രൈം എസ്‌ഐ അടക്കമുള്ള അന്വേഷണ ഉദ്യോഗസ്ഥര്‍ വന്‍ വീഴ്ച വരുത്തിയതായി കണ്ടെത്തി. സംഭവം നടന്ന് നാല് മണിക്കൂറിന് ശേഷമാണ് കേസില്‍ എഫ്‌ഐആര്‍ ഇട്ടത്.

അപകടം നടന്ന വിവരം പോലീസ് സ്റ്റേഷന്‍ രേഖകളില്‍ രേഖപ്പെടുത്തിയിട്ടും കേസ് രജിസ്റ്റര്‍ ചെയ്തില്ല. സംഭവത്തിന് പിന്നാലെ ശ്രീറിമിന്റെ രക്ത സാമ്പിള്‍ ശേഖരിക്കാതിരുന്നതും പോലീസിന്റെ ഭാഗത്ത് നിന്നുള്ള വന്‍ വീഴ്ചയെന്ന് അന്വേഷണ സംഘം പറയുന്നു.

ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു ശ്രീറാമിന്റെ വാഹനമിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ചത്. സിറാജ് പത്രത്തിന്റെ തിരുവനന്തപുരം ബ്യൂറോ ചീഫ് കെ മുഹമ്മദ് ബഷീറാണ് മരിച്ചത്.

Exit mobile version