പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി അടുത്ത വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി; ദുരൂഹത

പന്തളം തെക്കേക്കരയില്‍ പാറക്കര മാടവിള ആരോമല്‍ ഭവനില്‍ സത്യന്റെ മകള്‍ അമൃതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്

പത്തനംതിട്ട: പന്തളത്ത് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അയല്‍വാസിയുടെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. പന്തളം തെക്കേക്കരയില്‍ പാറക്കര മാടവിള ആരോമല്‍ ഭവനില്‍ സത്യന്റെ മകള്‍ അമൃതയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

എന്‍എസ്എസ് ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ് അമൃത. കഴിഞ്ഞ ദിവസം വൈകുന്നേരം അയല്‍വാസിയുടെ വീട്ടിലെ ചായ്പിലാണ് തുങ്ങിയ നിലയില്‍ കണ്ടെത്തിയത്. അതേസമം അയല്‍വാസി യുവതി തന്നെയാണ് കുട്ടിയെ ആദ്യം കണ്ടത്.

തുടര്‍ന്ന് രക്ഷിതാക്കളെ വിവരമറിയിച്ചു. ശേഷം രക്ഷിതാക്കള്‍ എത്തി തൂങ്ങാന്‍ ഉപയോഗിച്ച ഷാള്‍ അറുത്തുമാറ്റി കുട്ടിയെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിച്ചു. അതേസമയം കുട്ടിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാണ് ബന്ധുക്കളുടെ ആരോപണം. കൊടുമണ്‍ പോലീസ് എത്തി ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതശരീരം പോസ്റ്റ് മോര്‍ട്ടത്തിനായി പത്തനംതിട്ട ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Exit mobile version