400ല്‍ അധികം ആണ്‍കുട്ടികളെ പീഡിപ്പിച്ചു; ബാസ്‌കറ്റ് ബോള്‍ പരിശീലകന് 180 വര്‍ഷം തടവ്

പ്രതിയുടെ വീട്ടിലെത്തിച്ചാണ് കുട്ടികളെ പീഡനത്തിന് ഇരയാക്കിയിരുന്നത്. ശേഷം ഇതിന്റെ രംഗങ്ങള്‍ ഒളിക്യാമറയിലൂടെ പകര്‍ത്തുകയും ചെയ്തു

വാഷിങ്ടണ്‍: അമേരിക്കയില്‍ പ്രായപൂത്തിയാകാത്ത ആണ്‍കുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ ബാസ്‌കറ്റ് ബോള്‍ പരിശീലകന് കോടതി തടവ് ശിക്ഷ വിധിച്ചു. അമേരിക്കയിലെ ഇയോണയിലാണ് സംഭവം. ഗ്രൈഗ് സ്റ്റീഫനാണ് (43) ശിക്ഷ വിധിച്ചത്. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങള്‍ കൊണ്ട് ഇയാള്‍ 440 കുട്ടികളെയാണ് പീഡനത്തിന് ഇരയാക്കിയതെന്ന് വാദിഭാഗം കോടതിയെ അറിയിച്ചു.

പെണ്‍കുട്ടിയാണെന്ന് വ്യാജേന ചിത്രങ്ങളും വീഡിയോകളും ഫോണിലൂടെ കൈമാറിയാണ് ആണ്‍കുട്ടികളെ ഇയാള്‍ വശത്താക്കിയത്. പ്രതിയുടെ വീട്ടിലെത്തിച്ചാണ് കുട്ടികളെ പീഡനത്തിന് ഇരയാക്കിയിരുന്നത്. ശേഷം ഇതിന്റെ രംഗങ്ങള്‍ ഒളിക്യാമറയിലൂടെ പകര്‍ത്തുകയും ചെയ്തു.

പ്രതിയുടെ ബന്ധു വീട്ടിലെത്തുകയും ക്യാമറയും അതിലെ ദൃശ്യങ്ങളും കണ്ടതിനെ തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. സംഭവത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളും വീട്ടില്‍ നിന്നും ഹാര്‍ഡ് ഡിസ്‌ക് കണ്ടെത്തിയത്. ഇതില്‍ നിന്നുമാണ് 400ല്‍ അധികം കുട്ടികളെ ചൂഷണം ചെയ്യുന്നതിന്റെ തെളിവുകള്‍ പോലീസിന് ലഭിച്ചത്.

ശേഷം ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതിക്ക് പരമാവധി തടവ് ശിക്ഷ വിധിക്കുകയായിരുന്നു. ശിക്ഷ 20 വര്‍ഷമായി കുറയ്ക്കണമെന്ന് സ്റ്റീഫന്റെ അഭിഭാഷകന്‍ ആവശ്യപ്പെട്ടെങ്കിലും സമൂഹത്തിന് അപകടകാരിയാണ് ഇയാളെന്ന് പറഞ്ഞ കോടതി 180 വര്‍ഷം തടവിന് വിധിക്കുകയായിരുന്നു.

Exit mobile version